മലയോര ദേശീയപാത: അമരമ്പലത്ത് സര്‍വേ നടപടികള്‍ തുടങ്ങി

പൂക്കോട്ടുംപാടം: വയനാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര ദേശീയ പാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് അമരമ്പലം ഗ്രാമപഞ്ചായത്തിലും സർവേ നടപടികൾ ആരംഭിച്ചു. പഞ്ചായത്തിൽ അരക്കംപൊയിൽ മുതൽ കോട്ടപ്പുഴ പാലം വരെയുള്ള ഭാഗങ്ങളിലാണ് സർവേ നടത്തുന്നത്. റോഡിന് 12 മീറ്റർ വീതി വരുന്ന രീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. സർവേ നടപടികൾക്ക് ശേഷം സ്ഥലം വിട്ടു നൽകുന്നവരുടെ നഷ്ടം കണക്കാക്കിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി ആരംഭിക്കൂ. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത, വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സുരേഷ് കുമാർ കളരിക്കൽ, അനിത രാജു, ഗംഗദേവി ശ്രീരാഗം, വാർഡ് അംഗം ഫാത്തിമ നസീറ, സി.പി.എം പൂക്കോട്ടുംപാടം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ശിവാത്മജൻ, പൊതുമരാമത്ത് ഓവർസിയർമാരായ വി. സുധീഷ്, അബ്ദുല്ല തുടങ്ങിയവർ സർവേ നടപടികൾക്ക് നേതൃത്വം നൽകി. രണ്ട് ദിവസങ്ങളിലായാണ് സർവേ നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.