ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം: ചീഫ് സെക്രട്ടറിക്ക് വിജിലൻസ്​ ക്ലീൻചിറ്റ്

ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം: ചീഫ് സെക്രട്ടറിക്ക് വിജിലൻസ് ക്ലീൻചിറ്റ് തിരുവനന്തപുരം: ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെ കുറ്റമുക്തനാക്കി വിജിലൻസി​െൻറ റിപ്പോർട്ട്. ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹരജിയിലാണ് ക്ലീൻചിറ്റ് നൽകിയത്. വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ഡോ.കെ.എം. എബ്രഹാം ഉൾപ്പെടെ ആറ് പേർ കുറ്റക്കാരെല്ലന്ന് കണ്ടെത്തിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി. ശ്രീനിവാസൻ, സെലക്ഷൻ കമ്മിറ്റി അംഗങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാംഗളൂരുവിലെ പ്രഫസർ ഡോ.ഇ.ജെ. ജെമീസ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ.സുരേഷ് ദാസ്, ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫസർ ഡോ. പി.ബി. സുനിൽകുമാർ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. സുരേഷ് കുമാർ എന്നിവരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്. 2016 മാർച്ച് അഞ്ചിന് അനധികൃത നിയമനം നടന്നതെന്നായിരുന്നു ഹരജിയിലെ ആരോപണം. കെ.എം. എബ്രഹാം ഉന്നത വിദ്യാഭ്യാസവകുപ്പ് അഡി.ചീഫ് സെക്രട്ടറിയായിരിക്കെ നിശ്ചിതയോഗ്യത ഇല്ലാത്ത ആളെ ഐ.എച്ച്.ആർ.ഡിയുടെ ഡയറക്ടറായി നിയമിെച്ചന്നും റാങ്ക് ലിസ്റ്റ് പോലും പരസ്യപ്പെടുത്താതെയുള്ള നിയമനം നഗ്നമായ സ്വജനപക്ഷപാമാണെന്നുമായിരുന്നു ഹരജിയിലെ പ്രധാന ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.