പൊലീസ്​ എത്തി; കൂട്ടിലങ്ങാടിയിൽ വാഹനങ്ങൾ 'സ്​മാർട്ടായി', വൈകുന്നേരം പഴയ പടി

മലപ്പുറം: ഗതാഗത നിയന്ത്രണത്തിന് പൊലീസ് എത്തിയതോടെ കൂട്ടിലങ്ങാടിയിൽ വാഹനങ്ങളെല്ലാം 'സ്മാർട്ടായി'. ശനിയാഴ്ച രാവിലെയാണ് പൊലീസ് പരിശോധനക്കെത്തിയത്. സാധാരണ രീതിയിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിടുന്നവരെല്ലാം െപാലീസിനെ കണ്ടതോടെ ഒതുങ്ങി. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ വീതിയുള്ള ഭാഗമാണിവിടെയെങ്കിലും വാഹനങ്ങൾ തോന്നിയപോലെ നിർത്തിയിടുന്നതിനാൽ മിക്ക സമയങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് പതിവായതോടെയാണ് അധികൃതർ പരിശോധനക്കെത്തിയത്. മലപ്പുറം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ വരെ വാഹനങ്ങൾ നിർത്തി പോകുന്നവരുണ്ട്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ബസ്സ്റ്റോപ്പിൽ ഒാേട്ടാ പാർക്കിങിന് പുറമെ മറ്റു വാഹനങ്ങൾ കൂടി നിർത്തുന്നതാണ് പ്രധാനമായും ഗതാഗത തടസ്സമുണ്ടാക്കുന്നത്. ഇതിന് പുറമെ ബസുകൾ റോഡിന് നടുവിൽ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യാറുണ്ട്. ഇത് രൂക്ഷമായതോടെയാണ് പൊലീസ് ഇടപെട്ടത്. എന്നാൽ പൊലീസ് പോയതോടെ വൈകുന്നേരത്തോടെ പഴയ പടിയായി. ബസ് സ്റ്റോപ്പിലും റോഡരികിലും വാഹനങ്ങൾ തോന്നിയപടി നിർത്തിയിട്ട് പോകുന്നത് പ്രധാന പ്രശ്നമാവുന്നതായാണ് നാട്ടുകാരുടെ പരാതി. ഇവിടെ പൊലീസ് സാന്നിധ്യം സ്ഥിരമായി വേണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.