-ജോസ് വധം: തുമ്പായത് നാട്ടുകാരുടെ ഫോൺകാളും ഓ​േട്ടായാത്രക്കാര​െൻറ മൊഴിയും

കല്ലടിക്കോട്: ഇടക്കുർശി കളത്തികുന്നേൽ പരേതനായ വർഗീസി​െൻറ മകൻ ജോസി​െൻറ (55) കൊലയുമായി ബന്ധപ്പെട്ട പ്രതിയെ വലയിലാക്കാൻ സഹായിച്ചത് നാട്ടുകാരുടെ ഫോൺകാളും ബിജുവി​െൻറ ഓട്ടോയിലെ യാത്രക്കാര​െൻറ ദൃക്സാക്ഷി മൊഴിയും. ജോസ് വാഹനാപകടത്തിൽ മരിച്ചതാണെന്ന് പ്രതിയായ ബിജോയി പൊലീസിന് നൽകിയ മൊഴിയിൽ ആദ്യം ആരും കാര്യമായി സംശയിച്ചതുമില്ല. പോസ്റ്റ്മോർട്ടം മുതൽ മരണാനന്തരക്രിയകൾക്കും സംസ്കാരത്തിനും നാട്ടുകാരുടെ മുൻനിരയിൽ ബിജോയ് ഉണ്ടായിരുന്നു. മണ്ണാർക്കാട്ട് സി.ഐ ഹിദായത്തുല്ല മാമ്പ്രക്ക് നാട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഫോൺ ചെയ്തിരുന്നു. കൂടാതെ തലയിലും ശരീരത്തിലും കാണപ്പെട്ട രക്തക്കറ മൃതദേഹം കണ്ട നാട്ടുകാർക്ക് സംശയത്തിന്ന് ബലമേകി. ബിജോയിയും ജോസും വഴക്കടിച്ചിരുന്നത് ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനും മറ്റ് നാട്ടുകാരും പൊലീസിന് മൊഴി നൽകിയത് അന്വേഷണ ഉദ്യോഗസ്ഥർക്ക് തുമ്പായി. ഗുരുതര പരിക്കുകളൊടെ രക്തം വാർന്ന് കിടക്കുന്ന ജോസിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയതും അന്വേഷണ സംഘത്തിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനും വിശദമായ ചോദ്യം ചെയ്യുന്നതിനും പ്രചോദനമായി. ജോസ് കൊല്ലപ്പെടുന്നത് സെപ്റ്റംബർ 12ന് വൈകീട്ട് നാലോടെയാണ്. സംഭവം നടന്ന് മൂന്ന് ദിവസത്തിനകംതന്നെ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചത് അന്വേഷണസംഘത്തി​െൻറ കൃത്യനിർവഹണത്തിലെ ശുഷ്കാന്തിയും ഉണർവും പ്രകടമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കല്ലിൽ തലയടിച്ചുവീണ് ഗുരുതര പരിക്കേറ്റതാണെന്ന് പറയുന്നുണ്ട്. ബിജോയിയുടെ അടിയും തള്ളുമേറ്റ ജോസ് വാക്കോട്ടേ കനാൽപാതയിലെ തകർന്ന സ്ഥലത്ത് തലയടിച്ചു വീണിരുന്നു. ഇതാണ് തലയിൽ പരിക്കേൽക്കാനിടയായതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.