ആക്​ഷൻ കമ്മിറ്റി രൂപവത്കരിച്ചു

പാലക്കാട്: മാട്ടുമന്ത-കുണ്ടുകാട് അംഗൻവാടി നിർമാണത്തിന് സൗജന്യമായി ലഭിച്ച സ്ഥലം ഏറ്റെടുക്കുകയോ അല്ലാത്തപക്ഷം നഗരസഭ മറ്റ് സ്ഥലം ലഭ്യമാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് . ഭൂമാഫിയയെ സഹായിക്കാനാണ് അംഗൻവാടിക്ക് സ്ഥലം നൽകിയതെന്ന വാദം ഉയർത്തിയാണ് വിയോജന കുറിപ്പ് നൽകിയതെങ്കിൽ ഇതോടനുബന്ധിച്ചുള്ള പ്ലോട്ടുകളിൽ നിർമാണ പ്രവർത്തനം ആരംഭിച്ചപ്പോൾ തടയാതിരുന്നതും നിർദിഷ്ട ഭൂമിയുടെ സമീപത്തെ 90 ശതമാനം പ്ലോട്ടുകൾക്കും കെ.എൽ.യു ലഭിച്ചപ്പോൾ തടസ്സവാദം ഉന്നയിക്കാതിരുന്നതും സംശയാസ്പദമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മാഫിയ വാദത്തി‍​െൻറ പേരിൽ സ്വന്തം അംഗൻവാടി കെട്ടിടമെന്ന സ്വപ്നം ഇല്ലായ്മ ചെയ്യുന്ന സി.പി.എം നിലപാടിനെതിരെ നിയമ നടപടി ഉൾപ്പെടെ തുടർപ്രക്ഷോഭം ആരംഭിക്കാൻ യോഗം തീരുമാനിച്ചു. ഭാരവാഹികൾ: ആർ. ഗോകുൽദാസ് (ചെയർ.), എം.എം. ഗോപാലകൃഷ്ണൻ (കൺ.), ബാലൻ (വൈ. ചെയർ.), ഡി. ഷിബു (ജോ. കൺ.), ബി. സുധാകരൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.