'ഭൂരഹിതർക്ക്​ ഭൂമിയും വീടും ഉറപ്പാക്കണം'

മലപ്പുറം: കർഷക തൊഴിലാളികൾക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനും ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കാനും 260 കോടി രൂപ സർക്കാർ ഗ്രാൻറ് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ഭൂരഹിതർക്ക് ഭൂമിയും വീടും ഉറപ്പാക്കുക, കർഷക തൊഴിലാളി ക്ഷേമനിധിയെ ശക്തിപ്പെടുത്തുക, പെൻഷൻ 3000 രൂപയായി ഉയർത്തുക, തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുക, ദലിതർക്ക് എതിരായ അതിക്രമങ്ങളെ ചെറുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഇതേ ആവശ്യങ്ങളുന്നയിച്ച് 19ന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വില്ലേജ് ഒാഫിസുകൾക്കു മുന്നിൽ മാർച്ചും ധർണയും നടത്തും. ജില്ല പ്രസിഡൻറ് സി. അറുമുഖൻ അധ്യക്ഷത വഹിച്ചു. കേരള ക്ഷേമനിധി േബാർഡ് ചെയർമാൻ പി.കെ. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഒ.കെ. അയ്യപ്പൻ, വി.വി.ആർ. പിള്ള, ആർ.കെ. രാവുണ്ണി മാസ്റ്റർ, കെ. ശിവശങ്കരൻ, പി.സി. ബാലകൃഷ്ണൻ, കെ.എം. അഹമ്മദ്കുട്ടി ഹാജി, ടി. ബാപ്പുട്ടി, പി. രാജൻ പൊന്നാനി, പി. മുഹമ്മദലി, പി. മൂസ, ഇ.കെ. സിദ്ദീഖ്, പി. മൊയ്തീൻ എന്നിവർ സംസാരിച്ചു. സർവേയറെ മാറ്റി നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം -എസ്.എഫ്.എസ്.ഒ മലപ്പുറം: ജില്ലയിലെ സർവെ പ്രവർത്തനങ്ങൾക്ക് നിയമിച്ച സർവെയർമാരെ കാസർകോട് ജില്ലയിലേക്ക് മാറ്റി നിയമിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് സർേവ ഫീൽഡ് സ്റ്റാഫ് ഒാർഗനൈസേഷൻ (എസ്.എഫ്.എസ്.ഒ) ജില്ല കമ്മിറ്റി ആവശ്യെപ്പട്ടു. ജില്ല പ്രസിഡൻറ് ടി.പി. ശശികുമാർ, സുനീർബാബു, ഷമീൽ, അബ്ദുൽ ഗഫൂർ, ഷരീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.