'സജ്ദ'ക്ക് പുതിയ നേതൃത്വം

പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യയുടെ ജൂനിയര്‍ കോളജുകളിലെ വിദ്യാര്‍ഥി കൂട്ടായ്മയായ 'സജ്ദ'യുടെ പുതിയ ഭാരവാഹികളെ കേന്ദ്ര കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം പി. കുഞ്ഞാണി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്‌ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാർ, ഹംസ ഫൈസി അല്‍ ഹൈത്തമി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ജി.എം. സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ടി.എച്ച്. ദാരിമി, റശീദ് ഫൈസി നാട്ടുകല്‍ എന്നിവർ സംസാരിച്ചു. മുആവിയ മുഹമ്മദ് സ്വാഗതവും തഖിയുദ്ദീന്‍ തുവ്വൂര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: തഖിയുദ്ദീന്‍ സഅദ് തുവ്വൂർ- -ദാറുന്നജാത്ത് കരുവാരകുണ്ട് (പ്രസി.), സഅദ് അത്തിപ്പറ്റ-കുണ്ടൂര്‍ മര്‍കസ്, മുബഷിര്‍ മാണിയൂർ- -മുനവ്വിറുല്‍ ഇസ്ലാം കോളജ് തൃക്കരിപ്പൂർ, സ്വാബിര്‍ തോഡാർ -ശംസുല്‍ ഉലമ അറബിക് കോളജ് തോഡാർ ‍(വൈ. പ്രസി.‍), മുഹമ്മദ് സഹല്‍ -തിരൂര്‍ക്കാട്- ശുഹദാ ഇസ്ലാമിക് കോളജ് (ജന. സെക്ര.), സിനാന്‍ മാമ്പുഴ- -അല്‍ഹസനാത്ത് മാമ്പുഴ, മുഹമ്മദ് സിദ്ദീഖ് തൃപ്പനച്ചി --തൃപ്പനച്ചി ജൂനിയര്‍ കോളജ്, സഈദ് സ്വാലിഹ്- -ദാറുല്‍ ഇസ്ലാം അറബിക് കോളജ് വല്ലപ്പുഴ (ജോ. സെക്ര.‍), ഇബ്രാഹീം തങ്ങള്‍ വളാഞ്ചേരി- -ശിഹാബ് തങ്ങള്‍ ജൂനിയര്‍ കോളജ് ചേറൂര്‍ (ട്രഷ.‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.