പശ്ചിമഘട്ട രക്ഷായാത്ര സമാപനം

പട്ടിക്കാട്: മലപ്പുറം ജില്ലയിൽ പര്യടനം നടത്തിയ പശ്ചിമഘട്ട രക്ഷായാത്രയുടെ ജില്ലതല സമാപനം ചുങ്കം ജങ്ഷനിൽ നടന്നു. 'ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, കാലാവസ്ഥ സുരക്ഷ' സന്ദേശത്തിൽ പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്ര നടന്നത്. കാസർകോട് വെള്ളരിക്കുണ്ടിൽനിന്ന് ആഗസ്റ്റ് 16ന് ആരംഭിച്ച് കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ പര്യടനത്തിന് ശേഷം സെപ്റ്റംബർ എട്ടിനാണ് ജില്ലയിൽ പ്രവേശിച്ചത്. വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ രാഷ്ട്രീയ-സാംസ്കാരിക-പാരിസ്ഥിതിക മേഖലയിലെ പ്രമുഖർ സംസാരിച്ചു. സമാപന പൊതുയോഗം വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഹരീഷ് ബാബു ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർപേഴ്സൻ അഡ്വ. പുഷ്പ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ ജോൺ പെരുവന്താനത്തെ കെ.വി. മോഹൻദാസ് സ്വീകരിച്ചു. സംസ്ഥാന ജനറൽ കൺവീനർ എസ്. ബാബുജി ആമുഖപ്രഭാഷണം നിർവഹിച്ചു. എൻ.എ.പി.എം സംസ്ഥാന അധ്യക്ഷ പ്രഫ. കുസുമം ജോസഫ്, ജാഥ വൈസ് ക്യാപ്റ്റൻ ടി.എം. സത്യൻ എന്നിവർ സംസാരിച്ചു. അസ്ലം കല്ലടി, എ. നജാത്തുല്ല, കെ.വി. ഉമ്മർ എന്നിവർ സംസാരിച്ചു. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജില്ല ജനറൽ കൺവീനർ സി.എൻ. മുസ്തഫ സ്വാഗതവും ജില്ല കോഒാഡിനേറ്റർ ദാമോദരൻ നന്ദിയും പറഞ്ഞു. പടംg/thu/paschima gatta raksha yathra പശ്ചിമഘട്ട രക്ഷായാത്രയുടെ ജില്ലതല സമാപന പൊതുയോഗം വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഹരീഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.