ഇൻറർ​നെറ്റ്​ കഫേകൾക്ക്​ പൊലീസ്​ രജിസ്​ട്രേഷൻ നിർബന്ധം

മലപ്പുറം: ഇൻഫർമേഷൻ ടെക്നോളജി (ഗൈഡ്ലൈൻസ് േഫാർ സൈബർ കഫേ) റൂൾ 2011 പ്രകാരം ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ ഇൻറർനെറ്റ് കഫേകൾക്കും ഒാൺലൈൻ സർവിസ് സ​െൻററുകൾക്കും പൊലീസ് രജിസ്ട്രേഷൻ നിർബന്ധമാക്കി. ഇനി മുതൽ എല്ലാ ഇൻറർനെറ്റ് കഫേകളും ഒാൺലൈൻ സർവിസ് സ​െൻററുകളും ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ രജിസ്റ്റർ ചെയ്യണമെന്ന് പദ്ധതിയുടെ നോഡൽ ഒാഫിസറായ ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജയ്സൺ കെ. എബ്രഹാം അറിയിച്ചു. രജിസ്േട്രഷൻ നടത്താത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇനിമുതൽ ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡുള്ളവർക്ക് മാത്രമേ സൈബർ കഫേകളിലെ കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിക്കാൻ അനുമതി ലഭിക്കൂ. രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. അപേക്ഷിച്ച 93 സ്ഥാപനങ്ങൾക്ക് രജിസ്േട്രഷൻ അനുവദിച്ചു. ഇൻറർനെറ്റ് കഫേ ഉടമകൾക്ക് ഇതുസംബന്ധിച്ച് ബോധവത്കരണം നൽകിയതായും ഡിവൈ.എസ്.പി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.