കുൽഭൂഷൺ കേസ്​: ഇന്ത്യയുടെ വാദങ്ങൾ പരിശോധിക്കുകയാണെന്ന്​ പാകിസ്​താൻ

കുൽഭൂഷൺ കേസ്: ഇന്ത്യയുടെ വാദങ്ങൾ പരിശോധിക്കുകയാണെന്ന് പാകിസ്താൻ ഇസ്ലാമാബാദ്: അന്താരാഷ്ട്ര കോടതിയിൽ വാദം പുരോഗമിക്കുന്ന കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യ രേഖാമൂലം നൽകിയ വാദങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പാകിസ്താൻ. ബുധനാഴ്ചയാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ വാദങ്ങൾ സമർപ്പിച്ചിരുന്നത്. കോടതി പാകിസ്താന് കൈമാറിയ രേഖക്ക് മുതിർന്ന അഭിഭാഷകരുടെയും വിദഗ്ധരുടെയും സഹായത്തോടെ ഡിസംബർ 13നകം മറുപടി നൽകുമെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയ അറിയിച്ചു. ചാരവൃത്തി ആരോപിച്ച് പാകിസ്താൻ കൊലക്കയർ വിധിച്ച കുൽഭൂഷൺ ജാദവി​െൻറ ശിക്ഷ കഴിഞ്ഞ മേയിൽ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. വാദം പൂർത്തിയായശേഷം അന്തിമ വിധി പറയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.