വരുന്ന തെരഞ്ഞെടുപ്പിൽ കാണുക ഫാഷിസത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടം –ജിഗ്നേഷ് മേവാനി

വരുന്ന തെരഞ്ഞെടുപ്പിൽ കാണുക ഫാഷിസത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടം –ജിഗ്നേഷ് മേവാനി കോഴിക്കോട്: ഫാഷിസത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന് ദലിത് സാമൂഹികപ്രവർത്തകൻ ജിഗ്നേഷ് മേവാനി പറഞ്ഞു. സേവ് ഇന്ത്യ ഫോറത്തി​െൻറ പ്രതിരോധസംഗമം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയുടെ അഖണ്ഡതയും മതേതരത്വവും തകർന്നുകൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി ഫാഷിസത്തെ എതിർക്കുന്നവരെല്ലാം ചേർന്നുള്ള ശക്തമായ പ്രതിരോധനിര ഇന്ത്യയൊട്ടാകെ ഉയർന്നുവരേണ്ടിയിരിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ടവരെ വ്യാമോഹിപ്പിച്ചുകൊണ്ടാണ് മോദി സർക്കാർ അധികാരത്തിലെത്തിയത്. അധികാരശേഷം നടത്തിയ 20 കോടി പേർക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന ആദ്യ വാഗ്ദാനം പോലും നടപ്പായില്ല. പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടിയെന്ന് ആവർത്തിച്ച് അധികാരത്തിലെത്തിയിട്ടും പാരിസ്ഥിതിക, പൊതുമേഖലകളെല്ലാം കോർപറേറ്റുകൾക്ക് തീറെഴുതിക്കൊണ്ട് അധികാരികൾ ദാസ്യവേല ചെയ്യുകയാണെന്നും മേവാനി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.