ശിവഗംഗക്ക്​ സിനിമയിൽ പാടാൻ ഭാഗ്യം തെളിയുന്നു

Caption:APG51.jpgസിനിമ നടൻ ജയസൂര്യക്കൊപ്പം ശിവഗംഗ കായംകുളം: ഒാണാഘോഷക്കാരുടെ നിർബന്ധത്തിന് വഴങ്ങി വഴിയോരത്ത് നിന്ന് പാടിയ ശിവഗംഗയാണ് ഇപ്പോൾ നാട്ടിലെ താരം. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ശിവഗംഗയുടെ പാട്ട് ലക്ഷങ്ങളാണ് കേട്ടത്. ആയിരങ്ങൾ ഇത് ഷെയർ ചെയ്തതോടെ ഒറ്റ ദിവസം കൊണ്ട് ശിവഗംഗ പ്രശസ്തിയുടെ കൊടുമുടി കയറി. സ്വരമാധുരി ഇഷ്ടപ്പെട്ട നടൻ ജയസൂര്യ ത​െൻറ സിനിമയിൽ പാടാനും അഭിനയിക്കാനുമുള്ള അവസരം ഇൗ കൊച്ചുമിടുക്കിക്ക് നൽകിയിരിക്കുകയാണ്. കായംകുളം കാക്കനാട് നടക്കാവ് ചെമ്പകപ്പള്ളിയിൽ രാജ​െൻറയും ആശയുടെയും മകളായ ശിവഗംഗ (11) കായംകുളം സ​െൻറ് ജോൺസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. അമ്മയുടെ വീടായ പെരിങ്ങാല ദേശത്തിനകം ആദിക്കാട്ട് വീട്ടിലാണ് താമസം. രാജൻ അബൂദബിയിലാണ്. തിരുവോണ ദിവസം പിതാവി​െൻറ ബന്ധുക്കളെ കാണാൻ നടക്കാവിൽ പോയി തിരികെ വരുേമ്പാഴാണ് ജീവിതം മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്. വഴിയോരത്ത് ഒാണാേഘാഷം നടത്തിയിരുന്ന ചെറുപ്പക്കാർക്ക് ഇൗ പാട്ടുകാരിയെ അറിയാമായിരുന്നു. ഇവരുടെ നിർബന്ധത്തിന് വഴങ്ങി റോഡരികിലെ മതിലിനോട് ചേർന്നുനിന്ന് കരോെക്ക സംഗീതത്തി​െൻറ അകമ്പടിയോടെ മൂന്ന് പാട്ടുകൾ പാടി. യുവാക്കളിലൊരാൾ ഇത് ഫേസ്ബുക്കിൽ ലൈവായി നൽകി. മിനിറ്റുകൾക്കകം വിഡിയോ ലോകമെങ്ങും പ്രചരിച്ചു. പ്രാദേശിക ചാനലും ഇത് വാർത്തയാക്കി. ഇവരുടെ ഫേസ് ബുക്ക് പേജും ലക്ഷങ്ങളാണ് സന്ദർശിച്ചത്. ഇങ്ങനെയാണ് നടൻ ജയസൂര്യയുടെ ശ്രദ്ധയിൽ എത്തുന്നത്. കുട്ടിയെ കുറിച്ചുള്ള വിവരം തേടി അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിപ്പിട്ടു. ജയസൂര്യയെ സന്ദർശിച്ച ശിവക്ക് മികച്ച അവസരങ്ങളാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. അദ്ദേഹം നായകനാകുന്ന 'ഗാബ്രി' സിനിമയിൽ പാടാനും അഭിനയിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നത്. ഒത്തിരി ആൽബങ്ങളിൽ പാടാനുള്ള ക്ഷണവും ലഭിച്ചിട്ടുണ്ട്.. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സോമലതയുടെ ശിഷ്യയായിട്ടാണ് പാട്ട് പഠിച്ചത്. പ്രാരാബ്ദങ്ങളാണ് ശിവഗംഗയുടെ അവസരങ്ങൾ ഇല്ലാതായതിന് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. രാജൻ ഗൾഫിൽ പോയെങ്കിലും െമച്ചമൊന്നുമുണ്ടായില്ല. ആശ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്ഗേളായി ജോലി ചെയ്താണ് വീട്ടിലെ കാര്യങ്ങൾ നടത്തുന്നത്. അടച്ചുറപ്പില്ലാത്ത വീട്ടിലാണ് രോഗിയായ പിതാവിനൊപ്പം ആശയും മകളും താമസിക്കുന്നത്. മകളുടെ സ്വരമാധുരിയിലൂടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കുടുംബത്തി​െൻറ പ്രതീക്ഷ. വാഹിദ് കറ്റാനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.