ജലസ്രോതസ്സുകൾ; സർവേ ആരംഭിച്ചു

ശ്രീകൃഷ്ണപുരം: സംസ്ഥാന സാക്ഷരത മിഷൻ നിർദേശ പ്രകാരം സാക്ഷരത കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ജലസ്രോ തസ്സുകളെക്കുറിച്ചുള്ള സർവേ ശ്രീകൃഷ്ണപുരത്ത് ആരംഭിച്ചു. ബ്ലോക്ക് വികസന വിദ്യാകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി മാസ്റ്ററുടെ വീട്ടിലെത്തിയാണ് സർവേക്ക് തുടക്കമിട്ടത്. ബ്ലോക്ക് പ്രസിഡൻറ് പി. അരവിന്ദാക്ഷ​െൻറ നേതൃത്വത്തിലുള്ള സംഘത്തിൽ എം.കെ. ദേവി, ഇന്ദിര, കെ. ശാന്തകുമാരി, ഉഷ നാരായണൻ, കെ. പ്രീത, ഉഷാകുമാരി, പി.എം. നാരായണൻ, പി.എൻ. കോമളം എന്നിവരുമുണ്ട്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന പുലിയംകുളം അടിസ്ഥാനമാക്കി കൊണ്ടുള്ള സർവേയാണ് വരും ദിവസങ്ങളിൽ നടക്കുക. കോളനികളിൽ വെള്ളമെത്തിക്കാൻ 95 ലക്ഷം ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറു ഗ്രാമപഞ്ചായത്തുകളിലെ ഇരുപത്തിനാലു പട്ടികജാതി കോളനികളിലെ വീടുകളിലേക്ക് വെള്ളമെത്തിക്കാൻ 94.7 ലക്ഷം രൂപ അനുവദിച്ചു. കേരള ജലവിതരണ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ നിന്നും ഗാർഹിക കണക്ഷൻ നൽകുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. പദ്ധതിയിൽ ഉൾപ്പെടുത്തി കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ പാട്ടശ്ശേരി, മൂരിയത്ത്, കിഴക്കുമ്പുറം ലക്ഷംവീട്, കൊട്ടേക്കാട്, മച്ചിങ്ങൽ കിഴക്കേക്കര, പൊട്ടിയിൽകുന്ന്, കറുവൻകുന്ന്, കാരാകുർശ്ശി ഗ്രാമപഞ്ചായത്തിലെ കോലാനി, വെളുങ്ങോട്, ആനവരമ്പ്, മാതംപെട്ടി, കൊടിയത്ത് വടക്കേക്കര, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ചെരപറമ്പ്, ഷാരു കോവിൽ, വടക്കേക്കര, ഓണപറമ്പ്, മൊളഞ്ഞിക്കാട്, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ കുളപറമ്പ് കുന്ന്, പാറക്കൽ, മുണ്ടക്കിൽ പറമ്പ്, കുന്നുംപുറം, ആട്ടുതലപുര, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പുളിയക്കോട്, മുന്നൂർക്കോട് ചക്ക്മുക്ക്, വടക്കുമുറി, വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കടവത്ത്, അലറിയോട് കോളനികളിലാണ് വാട്ടർ കണക്ഷനു വേണ്ടി പണമടച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.