ഭൂഉടമകളുടെ നിസ്സഹകരണം; വില്ലേജ് ഓഫിസ്​ ഡിജിറ്റലൈസേഷൻ വൈകുന്നു

കുറ്റിപ്പുറം: ജില്ലയിലെ വില്ലേജ് ഓഫിസുകൾ ഡിജിറ്റൽ സംവിധാനത്തിലാകുന്നത് വൈകുന്നു. ആധാരങ്ങൾ, നികുതി രസീത്, ആധാർ കാർഡ് എന്നിവ ബന്ധിപ്പിച്ച് ഓൺലൈൻ വഴി നികുതിയടക്കാനും മറ്റുമുള്ള സൗകര്യങ്ങളാണ് ഭൂ ഉടമകളുടെ നിസ്സഹകരണം മൂലം വൈകുന്നത്. ജില്ലയിലെ എല്ലാ വില്ലേജ് ഓഫിസുകളിലും വിവരങ്ങൾ ശേഖരിച്ച് കമ്പ്യൂട്ടറിലേക്ക് പകർത്താൻ ഡാറ്റാ എൻട്രി ഓപറേറ്ററെ നിയോഗിച്ചിട്ടുണ്ട്. സെപ്റ്റംബർ 30ന് മുമ്പ് 50 ശതമാനം പ്രമാണങ്ങളും കമ്പ്യൂട്ടറിലേക്ക് അപ്ലോഡ് ചെയ്യണമെന്ന് കലക്ടറേറ്റിൽനിന്ന് വില്ലേജ് ഓഫിസർമാർക്ക് കർശനനിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, പല വില്ലേജ് ഓഫിസുകളിലും പത്ത് ശതമാനം പോലും എൻട്രി ചെയ്യാനായിട്ടില്ല. സംവിധാനം പൂർണമായി നടപ്പായാൽ ഭൂഉടമക്ക് മൊബൈൽ ഫോൺവഴി പോലും നികുതിയടച്ച് രസീത് കൈപറ്റാം. ഒക്ടോബർ അവസാനത്തോടെ ജില്ലയിലെ വില്ലേജ് ഓഫിസുകൾ പൂർണമായും നികുതിയടക്കുന്നത് ഓൺലൈൻ വഴിയാക്കണമെന്നാണ് സർക്കാർ തീരുമാനം. ഒരു ഭൂഉടമക്ക് ഒരു തണ്ടപ്പേരാണ് നിലവിൽ നൽകുന്നത്. ഓരോ വില്ലേജ് ഓഫിസുകളിലും 4000 മുതൽ 5000 വരെ തണ്ടപ്പേരുകളുണ്ട്. വില്ലേജ് ഓഫിസുകൾ വഴി നിരവധി അറിയിപ്പുകൾ നൽകിയിട്ടും പ്രതികരണം തണുത്ത മട്ടിലാണ്. ആധാരം, ആധാർ കാർഡ്, നികുതി രസീത് എന്നിവയുടെ പകർപ്പുമായാണ് വില്ലേജ് ഓഫിസുകളിലെത്തേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.