തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം പദ്ധതിപ്രവർത്ത​നത്തെ ബാധിക്കുന്നതായി പരാതി

കൊണ്ടോട്ടി: മാസങ്ങളുടെ ഇടവേളയിൽ വീണ്ടും ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് എത്തിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിപ്രവർത്തനങ്ങളെ ബാധിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസമാണ് വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ജില്ലയിൽ മുഴുവൻ നിലവിൽ വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. ഇൗ വർഷം രണ്ടാമത്തെ ഉപതെരെഞ്ഞടുപ്പാണ് ജില്ലയിൽ നടക്കുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ്. നോട്ടുനിരോധനം മൂലം താളംതെറ്റിയ പദ്ധതിപ്രവർത്തനങ്ങൾ ശരിയായി വരുേമ്പാഴാണ് മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് മൂന്ന് മാസത്തെ പദ്ധതി പ്രവർത്തനങ്ങളെ ബാധിച്ചതായി പരാതി ഉയർന്നിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് അവസാനിച്ചശേഷം മാത്രമേ ഭരണസമിതി, നഗരസഭ കൗൺസിൽ യോഗങ്ങൾ ചേർന്ന് പ്രധാന അജണ്ടകൾ ചർച്ച ചെയ്യാൻ സാധിക്കൂ. കൂടാതെ, വാർഡ് സഭകൾ, ഗുണഭോക്തൃ സമിതികൾ, ടെൻഡർ നടപടികൾക്കുള്ള അംഗീകാരം, പുതിയ പദ്ധതികൾക്കുള്ള ടെൻഡർ ക്ഷണിക്കൽ എന്നിവയെല്ലാം മാറ്റിവെക്കണം. ജില്ല ആസൂത്രണ സമിതി യോഗങ്ങളും മാറ്റിവെക്കണം. പുതിയ പദ്ധതികൾ തുടങ്ങൽ, ഭവനപദ്ധതികളുടെ എഗ്രിമ​െൻറ് വെക്കൽ, ഫണ്ട് അനുവദിക്കൽ എന്നിവയും നീണ്ടുപോകും. വ്യാഴാഴ്ച കൊണ്ടോട്ടി നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. രാവിലെ 10.30ന് നിശ്ചയിച്ച യോഗം തെരഞ്ഞെടുപ്പ് കമീഷ​െൻറ പ്രത്യേക അനുമതി ലഭിച്ചശേഷം രണ്ട് മണിക്കൂർ ൈവകിയാണ് ചേർന്നത്. പ്രധാനപ്പെട്ട അജണ്ടകളെല്ലാം ഒഴിവാക്കിയാണ് യോഗം ചേർന്നത്. അടുപ്പിച്ച് രണ്ട് ഉപതെരഞ്ഞെടുപ്പുകൾ വന്നത് ജില്ലയിൽ പുതുയായി രൂപവത്കരിച്ച നഗരസഭകളെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. വേങ്ങര മണ്ഡലത്തിന് പുറത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പെരുമാറ്റച്ചട്ടത്തിൽ ഇളവ് നൽകണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.