താനൂരിൽ തെരുവുവിളക്ക് സ്ഥാപിക്കാൻ 15 ലക്ഷം

താനൂർ: നഗരസഭ പരിധിയിൽ മുഴുവൻ ഭാഗങ്ങളിലും തെരുവുവിളക്ക് സ്ഥാപിക്കാൻ പദ്ധതി. വാർഷിക പദ്ധതിയിൽ 15 ലക്ഷം വകയിരുത്തി. പൂരപ്പുഴ മുതൽ നടക്കാവ് വരെയും തീരമേഖലയിൽ ഒട്ടുംപുറം മുതൽ പുതിയ കടപ്പുറം വരെയുമുള്ള ഭാഗങ്ങളിലാണ് തെരുവ് വിളക്കുകൾ സ്ഥാപിക്കുക. നേരത്തേ സ്ഥാപിച്ച വിളക്കുകൾ പലതും നശിച്ചതിനാൽ പല ഭാഗങ്ങളിലും വെളിച്ചം ഇല്ലാത്തത് നാട്ടുകാർക്ക് പ്രയാസമായിരുന്നു. ഇതേ തുടർന്നാണ് നഗരസഭ പദ്ധതി തയാറാക്കിയത്. ഗ്രന്ഥശാലാ ദിനം ആചരിച്ചു താനൂർ: സ്റ്റേറ്റ് ലൈബ്രറി കൗൺസിലി​െൻറ ഗ്രന്ഥാശാലാ ദിനാചരണത്തി​െൻറ ഭാഗമായി കെ പുരം വി.ആർ. നായനാർ ഗ്രന്ഥാലയം അക്ഷരദീപം തെളിയിക്കൽ, പതാക ഉയർത്തൽ എന്നിവ സംഘടിപ്പിച്ചു. ഭരണസമിതി അംഗം പി. മാധവൻ പതാക ഉയർത്തി. പാതേയക്കര വാമനൻ നമ്പൂതിരി അക്ഷരദീപം തെളിയിച്ചു. രാജൻ തയ്യിൽ, കൃഷ്ണരാജു, സി. മുഹമ്മദ് ഷാഫി, സി. ഖയറുന്നീസ, കെ.വി. ബേബി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.