കരിയർ ഗൈഡൻസ് ക്ലാസ്

തിരൂർ: താലൂക്ക് മണ്ണാൻ -വണ്ണാൻ സമുദായ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ തൃക്കണ്ടിയൂർ പി.പി.എൻ.എം.യു.പി സ്കൂളിൽ ഓണക്കൂട്ടായ്മയും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. റിട്ട. ജില്ല എംപ്ലോയ്മ​െൻറ് ഓഫിസർ പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ടി. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് ടി.പി. ബാലചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കെ.പി. രവീന്ദ്രൻ, സുരേഷ് ബാബു തലക്കാട്, ടി. വാസുദേവൻ മാസ്റ്റർ, ടി. വാസന്തി ടീച്ചർ, പി.ടി. സുധാകരൻ, ടി.പി. വിവേക് എന്നിവർ സംസാരിച്ചു. കോഫി പൗഡർ പെയിൻറിങ് പ്രദർശനം വൈലത്തൂർ: കോഫി പൗഡർ പെയിൻറിങ് രംഗത്ത് ശ്രദ്ധേയനായ പ്രവാസി സതീഷ് കാവിലകത്തി​െൻറ മുപ്പതോളം പെയിൻറിങ്ങുകളുടെ പ്രദർശനം ശനിയാഴ്ച അത്താണിക്കൽ എ.എം.എൽ.പി സ്കൂളിൽ നടത്തും. ദുബൈ, അബൂദബി എന്നിവിടങ്ങളിൽ ചിത്രകാരന്മാരുടെ സംഘടനയായ എക്സോട്ടിക് ഡ്രീംസ് നടത്തിയ പ്രദർശനത്തിൽ സതീഷ് പങ്കെടുത്തിട്ടുണ്ട്. രാവിലെ 10.30 മുതൽ വൈകീട്ട് മൂന്ന് വരെയാണ് പ്രദർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.