യൂത്ത് കോൺഗ്രസ് ഏകദിന ഉപവാസം 23-ന്

പൊന്നാനി: പൊന്നാനിയിൽ വിദേശമദ്യശാല വീണ്ടും തുറന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ 23-ന് ശനിയാഴ്ച ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊന്നാനി, ഈഴുവത്തിരുത്തി, വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായാണ് ഉപവാസം സംഘടിപ്പിക്കുന്നത്. സംസ്ഥാന, ജില്ല നേതാക്കൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊന്നാനി പ്രസ് ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ വിബീഷ് ചന്ദ്രൻ, ദർവേഷ്, യൂസഫ് ഷാജി, കെ.പി. റാസിൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.