മംഗലാംകുന്ന് വിജയൻ ചെരിഞ്ഞു

ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് ആന തറവാട്ടിലെ ഗജവീരൻ വിജയൻ (പുഷ്പ വിജയൻ) ചെരിഞ്ഞു. 55 വയസ്സായിരുന്നു. നിരവധി സിനിമകളിൽ തല കാണിച്ചിട്ടുണ്ട്. കോയമ്പത്തൂർ ഭാഗങ്ങളിലെ എഴുന്നള്ളിപ്പുകളിൽ നിറസാന്നിധ്യമായിരുന്നു. തിങ്കളാഴ്ച മുതൽ തീറ്റ എടുക്കാൻ മടി കാണിച്ച വിജയൻ ബുധനാഴ്ച കുഴഞ്ഞ് വീഴുകയായിരുന്നു. ബിഹാറിൽനിന്ന് കൊണ്ടുവന്ന വിജയൻ 1998ലാണ് മംഗലാംകുന്ന് തറവാട്ടിലെത്തിയത്. മംഗലാംകുന്ന് തറവാട്ടിലെ ആനകളിൽ ഉത്സവപ്രേമികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ചിത്രം മംഗലാംകുന്ന് വിജയൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.