താലൂക്ക് വികസന സമിതി യോഗം: ഹാജരാകാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും

ഒറ്റപ്പാലം: സബ് കലക്ടർ പി.ബി. നൂഹി​െൻറ സാന്നിധ്യം 'വഴിപാട്' രൂപത്തിലായ താലൂക്ക് വികസനസമിതി യോഗത്തിന് പുത്തനുണർവ് പകർന്നു. ഇതേ തുടർന്ന് ചർച്ചകൾ സജീവമായെങ്കിലും വിവിധ വകുപ്പ് മേധാവികളുടെ സ്ഥിരം ഹാജരില്ലായ്മ ബുധനാഴ്ച നടന്ന വികസനസമിതി യോഗത്തിലും പ്രകടമായി. വകുപ്പ് മേധാവികളുടെ ഹാജരില്ലായ്മയും മേധാവികളല്ലാത്തവരുടെ പങ്കാളിത്തവും ബോധ്യപ്പെട്ട സബ് കലക്ടർ യോഗത്തിൽ ഹാജരാകാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും ഭാവിയിൽ മേധാവികൾ പകരക്കാരെ യോഗത്തിനയക്കുന്ന പതിവ് നിർത്തലാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്തയക്കാനും നിർദേശിച്ചു. താലൂക്ക് വികസന യോഗം രേഖപ്പെടുത്തിയ മിനുട്സി​െൻറ കോപ്പികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് അയക്കാനും അടുത്ത വികസനസമിതിയിൽ മറുപടി ശേഖരിക്കാനുമാണ് നിർദേശം. ഒറ്റപ്പാലത്ത് പാതിവഴിയിൽ നിശ്ചലമായ 'ഓപറേഷൻ അനന്ത'യെക്കുറിച്ചായിരുന്നു അംഗങ്ങളിൽനിന്നുയർന്ന ഏറെ പരാതികളും. അനധികൃത ൈകയേറ്റമായി 23 സ​െൻറ് അളന്നു തിട്ടപ്പെടുത്തിയിട്ടും തിരിച്ചുപിടിച്ചത് കേവലം നാലു സ​െൻറ് മാത്രമാണെന്ന ആരോപണം അംഗങ്ങൾ ഉന്നയിച്ചു. ജില്ല ബാങ്കി​െൻറ കെട്ടിടത്തി​െൻറ മുൻവശം ൈകയേറ്റഭൂമിയിലാണെന്ന് പുറത്തുവന്നതോടെ ഇത് ഒഴിപ്പിക്കാനുള്ള നടപടി നിശ്ചലമായെന്ന ആക്ഷേപവും ഉയർന്നു. താലൂക്ക് ആശുപത്രിയുടെ അന്യാധീനപ്പെട്ട സ്ഥലം തിരിച്ചുപിടിക്കാൻ സർക്കാർ ഉത്തരവ് ലഭിച്ചിട്ടും തുടർനടപടി ഇല്ലാതെപോയെന്ന വിമർശനവും ഉയർന്നു. ൈകയേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ ഏതാനും പേർ കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചതിനാലാണ് ഓപറേഷൻ അനന്ത ലക്ഷ്യത്തിലെത്താൻ വൈകുന്നതെന്നും ഇതുസംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും കലക്ടർ അറിയിച്ചു. അയ്യായിരത്തോളം അനർഹരാണ് ബി.പി.എൽ വിഭാഗത്തിൽ കാർഡുടമകളായി ഉള്ളതെന്നും ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു. റോഡുകൾ തകർന്ന് കുണ്ടുംകുഴിയുമായി മാറിയതിനാൽ വാഹനഗതാഗതം ദുരിതത്തിലായതായി ആക്ഷേപമുയർന്നു. എന്നാൽ, പൊതുമരാമത്ത് വകുപ്പിനെ പ്രതിനിധാനം ചെയ്ത് ഉദ്യോഗസ്ഥരില്ലാതിരുന്നതിനാൽ മറുപടിയുണ്ടായില്ല. അടുത്ത വികസനസമിതിയിൽ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചുകൊണ്ടുള്ള കത്ത് പി.ബ്ല്യു.ഡിക്ക് അയക്കാൻ കലക്ടർ നിർദേശിച്ചു. ആശുപത്രിയും പരിസരവും മാലിന്യക്കൂമ്പാരമായിട്ടുണ്ടെന്നും സെപ്റ്റിക് ടാങ്കുകൾ തകർന്നുകിടക്കുകയാണെന്നും വിദ്യാലയങ്ങളിൽ ഉൾപ്പടെ കഞ്ചാവും മറ്റു ലഹരി ഉൽപന്നങ്ങളും വൻതോതിൽ ഇടപാട്‌ നടത്തുന്നതും ഉൾപ്പടെ നിരവധി ആരോപണങ്ങൾ ഉയർന്നെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവംമൂലം പരിഹാര നടപടി നിർദേശിക്കാൻ യോഗത്തിനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.