മുതുതലയില്‍ പലചരക്ക് കടയില്‍ മോഷണം

പട്ടാമ്പി: മുതുതലയില്‍ പലചരക്ക് കടയിൽ മോഷണം. 1,20,000 രൂപ നഷ്ടപ്പെട്ടു. പൂട്ട് പൊളിച്ച് മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് സംഭവം. രാവിലെ കട തുറക്കാന്‍ എത്തിയപ്പോൾ ഷട്ടറി​െൻറ പൂട്ട് തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. കടയുടമ കൊഴിക്കോട്ടിരി ഇട്ടത്തൊടി വീട്ടില്‍ നാരായണ​െൻറ പരാതിയിൽ പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.