അപകട രക്ഷാസേന രൂപവത്കരിക്കുന്നു

തിരൂരങ്ങാടി: ജില്ല ട്രോമാകെയറി​െൻറ നേതൃത്വത്തിൽ അപകട ദുരന്ത സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനും വീടുകളിലുണ്ടാവുന്ന അപകടങ്ങളെ തരണം ചെയ്യുന്നതിനും അപകട രക്ഷാസേന രൂപവത്കരിക്കുന്നു. ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ കോട്ടക്കൽ മുതൽ ഇടിമൂഴിക്കൽ വരെയുള്ള ഭാഗങ്ങളിലെയും തിരൂരങ്ങാടി താലൂക്ക് പ്രദേശങ്ങളിലെയും സേവനസന്നദ്ധരായ യുവതി-യുവാക്കൾക്ക് ഞായറാഴ്ച പരിശീലനം നൽകും. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് തിരൂരങ്ങാടി ട്രോമാകെയറുമായി ബന്ധപ്പെടുക. ഫോൺ: 9020699341, 9895276296.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.