അടിസ്ഥാന സൗകര്യമില്ലാതെ മൈസസ് ഗ്രാമവാസികൾ

അരീക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഭൂരഹിതരായ വിധവകൾക്കും ഭിന്നശേഷിക്കാർക്കും നിത്യരോഗികൾക്കുമായി മലബാർ ഇസ്ലാമിക് ആൻഡ് കൾച്ചറൽ സൊസൈറ്റി നിർമിച്ച് നൽകിയ മൈസസ് ഗ്രാമത്തിലെ ഒമ്പത് വീടുകളിൽ താമസിക്കുന്നവരെ കാവനൂർ ഗ്രാമപഞ്ചായത്ത് അവഗണിക്കുന്നതായി പരാതി. ഇവർക്കാവശ്യമുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ ഗ്രാമപഞ്ചായത്തധികൃതർ ഇത് വരെ തയാറായിട്ടില്ല. ഇവർക്കുള്ള വഴിയോ തെരുവുവിളക്കുകളോ ഇതുവരെ ശരിയാക്കിയിട്ടില്ല. നിരവധി തവണ ആവശ്യം ഉന്നയിച്ചിട്ടും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തങ്ങളെ തിരിഞ്ഞ് നോക്കാത്ത സാഹചര്യത്തിൽ സമരപരിപാടികളുമായി മുമ്പോട്ട് പോവാനാണ് കുടുംബങ്ങളുടെ തീരുമാനം. CAPTION Photo: കാവനൂരിലെ മൈസസ് ഗ്രാമത്തിലെ നിരാലംബർ തങ്ങളുടെ വീടുകൾക്ക് മുന്നിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.