നീലുകാവ് കുളമ്പ് റോഡ്; ഭിത്തി നിർമാണത്തിന് ഫണ്ടനുവദിച്ചു

വളപുരം: -നീലുകാവ് കുളമ്പ് കുരുവമ്പലം റോഡരികിലെ ഭിത്തി നിർമാണത്തിന് ഫണ്ട് അനുവദിച്ചു. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് അംഗം രഘുനാഥി​െൻറയും 18-ാം വാർഡ് അംഗം മഠത്തിൽ റജീനയുടെയും ഫണ്ടിൽ നിന്നാണ് 15 ലക്ഷം അനുവദിച്ചത്. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് എൻജിനീയർ സലീം റോഡ് സന്ദർശിച്ച് അളവെടുപ്പ് നടത്തിയ ശേഷം എസ്റ്റിമേറ്റ് തയാറാക്കി. ഉടൻ പ്രവർത്തനം തുടങ്ങുമെന്നും എന്നാൽ, കുന്നൂറ്റി ഭാഗത്തെ തോടി​െൻറ പാലം നിർമാണം പൂർത്തിയാക്കിയാൽ മാത്രമെ റോഡ് പൂർണമായും ഗതാഗത യോഗ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. റോഡരികുകളിലെ ഭിത്തി നിർമാണത്തിനായി പുലാമന്തോൾ ഗ്രാമപഞ്ചായത്ത് എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥലം അളന്ന് പരിശോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.