കട്ടുപ്പാറ മനക്കൽപടി -തെങ്ങുംവളപ്പ് റോഡ് നാടിന്​ സമർപ്പിച്ചു

പുലാമന്തോൾ: കട്ടുപ്പാറ മനക്കൽപടി -തെങ്ങുംവളപ്പ് റോഡ് നാടിന് സമർപ്പിച്ചു. സ്ഥലം എം.എൽ.എ മഞ്ഞളാംകുഴി അലിയുടെ സാന്നിധ്യത്തിൽ പുലാമന്തോൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറ് കുന്നത്ത് മുഹമ്മദ് മാസ്റ്ററാണ് സമർപ്പണം നടത്തിയത്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച നാല് ലക്ഷം ഉപയോഗിച്ചാണ് റോഡി​െൻറ പ്രവർത്തനം പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ എം.എൽ.എ സമർപ്പണത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. സമീപവാസികളായ പരമേശ്വരൻ നമ്പൂതിരി, കുറുവക്കുന്നൻ കലന്തൻ ഹാജി, കുറുവക്കുന്നൻ അബൂബക്കർ, കക്കാട്ട് ഇബ്രാഹിം, കക്കാട്ട് അബൂബക്കർ ഹാജി, കുറ്റിക്കോടൻ സൈതലവി മുസ്‌ലിയാർ, ചേലക്കാട് മൂസ ഹാജി, രമണൻ മാസ്റ്റർ, രാധാകൃഷ്ണൻ നായർ എന്നിവർ റോഡിനായി സ്ഥലം വിട്ടുകൊടുത്തപ്പോൾ അൻസാറുൽ ഇസ്ലാം സംഘം കമ്മിറ്റിക്ക് കീഴിലെ സ്ഥലവും വിട്ടുകൊടുത്ത് മഹല്ല് കമ്മിറ്റിയും മാതൃകയായി. സമീപത്തെ കുളം നികത്താനുള്ള കല്ലുകളിൽ ഒരു ലോഡ് ഫാസ്ക് ക്ലബാണ് എത്തിച്ചത്. മറ്റു സാഹായസഹകരണങ്ങളുമായി നാട്ടുകാരും ഒരുമിച്ചതോടെയാണ് റോഡി​െൻറ നിർമാണം പൂർത്തിയാക്കിയത്. കോൺക്രീറ്റിങ് പ്രവർത്തനങ്ങളും മറ്റും ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ. മുസ്തഫ, പുലാമന്തോൾ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് കുറുവക്കുന്നൻ ഉസ്മാൻ ഹാജി, വാർഡ് അംഗങ്ങളായ കെ.പി. ഇഖ്‌ബാൽ, സൈഫുന്നീസ, ഖൈറുന്നീസ, എസ്.ടി.യു പെരിന്തൽമണ്ണ മണ്ഡലം ജോ. സെക്രട്ടറി ബഷീർ ചീനിക്കൽ, തോട്ടുങ്ങൽ മുഹമ്മദ് കുട്ടി, ചെമ്മല അബൂബക്കർ, പള്ളത്ത് കുഞ്ഞുമുഹമ്മദ്, ഷാജി കട്ടുപ്പാറ, ഇ.കെ. മുഹമ്മദ് ഷെരീഫ്, ബക്കർ ചെരലിൽ തുടങ്ങിയവരോടൊപ്പം നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു. നിർമാണ പ്രവർത്തനം പൂർത്തിയാക്കിയ കട്ടുപ്പാറ മനക്കൽപടി-തെങ്ങുംവളപ്പ് റോഡി​െൻറ സമർപ്പണം മുഹമ്മദ് മാസ്റ്റർ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.