തച്ചങ്കരിക്കെതിരെ എൻഫോഴ്​സ്​മെൻറ്​ അന്വേഷണം: ഹൈകോടതി വിശദീകരണം തേടി

തച്ചങ്കരിക്കെതിരെ അന്വേഷണം: ഹൈകോടതി വിശദീകരണം തേടി കൊച്ചി: വസ്തു ഇടപാടുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിർദേശമുണ്ടായിട്ടും എൻഫോഴ്സ്മ​െൻറ് നടപടിയെടുക്കുന്നില്ലെന്ന ഹരജിയിൽ സംസ്ഥാന സർക്കാറടക്കമുള്ള എതിർകക്ഷികളോട് ഹൈകോടതി വിശദീകരണം േതടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വൈരാഗ്യത്തെത്തുടര്‍ന്ന് പറവൂര്‍, വരാപ്പുഴ പീഡനക്കേസിൽപെടുത്തിയെന്നാരോപിച്ച് തച്ചങ്കരിക്കെതിരെ നിയമനടപടി തുടരുന്ന കന്യാകുമാരി സ്വദേശി കെ. മണികണ്ഠൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. സംസ്ഥാന സർക്കാർ, എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ്, വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കരാറിലേർപ്പെട്ട കൊച്ചി തമ്മനത്തെ എ.പി.ജി െഡവലപ്മ​െൻറ്സ് പ്രൈവറ്റ് ലിമിറ്റഡ്, തച്ചങ്കരി, ഭാര്യ എന്നിവർക്കാണ് ഹൈകോടതി നോട്ടീസ് ഉത്തരവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.