യൂത്ത്​ ലീഗിന്​ പ്രാതിനിധ്യമാവശ്യപ്പെട്ട്​ എം.എസ്​.എഫ്​ ​േനതാവി​െൻറ ​​ഫേ​സ്​ബുക്​ പോസ്​റ്റ്​

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യൂത്ത് ലീഗിന് പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ദേശീയ ജോ. സെക്രട്ടറി എൻ.എ. കരീമി​െൻറ ഫേസ്ബുക് പോസ്റ്റ്. സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ചു. വോട്ടർമാരെ കാണാതെ വിജയിച്ച് പോയിരുന്ന ചരിത്രമുള്ള മണ്ഡലത്തിൽ പിന്നെയും മത്സരിച്ച് പാർട്ടി ചരിത്രത്തിലെ കറുത്ത അധ്യായത്തിന് കാരണക്കാരായവരും ഒരിക്കൽ മത്സരിച്ച മണ്ഡലത്തിൽ പിന്നീടൊരിക്കൽ പോലും മത്സരിക്കാൻ കഴിയാത്തവിധം 'ജനകീയത' കൈമുതലാക്കിയവരും വേങ്ങരയിൽ യു.ഡി.എഫിനായി പോരാട്ടത്തിനിറങ്ങരുതേയെന്ന് പാർട്ടി പ്രവർത്തകരോടൊപ്പം ആഗ്രഹിക്കുന്നു... തുടങ്ങിയ വാചകങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. വോട്ടർമാരിലും പാർട്ടി പ്രവർത്തകരിലും ശതമാനക്കണക്കിൽ കൂടുതലുള്ള യുവജന, വിദ്യാർഥി പ്രതിനിധിയായി 18 പേരിൽ ഒരാളെങ്കിലും ഉണ്ടാവുന്നത് ലീഗ് പുതിയ കാലത്തോട് ചെയ്യുന്ന മികച്ച സംവേദനമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. na kareem fb post
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.