ഹാജിമാരുടെ മടക്കം: ഹജ്ജ്​ സെൽ രൂപവത്​കരിച്ചു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമം പൂർത്തിയാക്കി തീർഥാടകർ തിരിച്ചെത്തുന്നതി​െൻറ ഭാഗമായി ഹജ്ജ് സെൽ രൂപവത്കരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുഭരണ വകുപ്പിലെ അഡീഷനൽ സെക്രട്ടറി അബ്ദുൽ ലത്തീഫിെന ഹജ്ജ് സെൽ ഒാഫിസറായി നിയമിച്ചു. സൗത്ത് സോൺ എ.ഡി.ജി.പി ഒാഫിസിലെ ഡിവൈ.എസ്.പി എസ്. നജീബാണ് അഡീഷനൽ ഹജ്ജ് സെൽ ഒാഫിസർ. വിവിധ വകുപ്പുകളിൽനിന്ന് 18 പേരെയാണ് ഹജ്ജ് ക്യാമ്പി​െൻറ രണ്ടാം ഘട്ടത്തിൽ ഹജ്ജ് സെല്ലിൽ നിയമിച്ചിരിക്കുന്നത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ ആറ് വരെയാണ് ഹജ്ജ് സെൽ പ്രവർത്തനം. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ നാല് വരെയാണ് ഹാജിമാരുടെ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.