കാക്കഞ്ചേരി കിന്‍ഫ്രക്ക്​ മുന്നില്‍ ജനകീയ സമരം 1000-ാമത് സമരദിനത്തില്‍ പന്തംകൊളുത്തി പ്രവര്‍ത്തകരുടെ പ്രതിഷേധം

തേഞ്ഞിപ്പലം: കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ സ്വര്‍ണാഭരണ നിര്‍മാണശാലക്കെതിരെ കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി നടത്തുന്ന ജനകീയ സമരം 1000 ദിനത്തില്‍ ഉപവാസം അനുഷ്ഠിച്ചും 1000 പന്തങ്ങള്‍ കൊളുത്തി പ്രകടനം നടത്തിയും പ്രതിഷേധം. 1000-ാമത് ദിവസത്തെ സമരം മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.എന്‍.കെ. നായര്‍, അബുലൈസ് തേഞ്ഞിപ്പലം, കെ.ടി. അസീസ്, നാസര്‍ ചേളാരി, പി. ഹസന്‍, കണിയാരത്ത് ബഷീര്‍, കെ. ജനചന്ദ്രന്‍ മാസ്റ്റര്‍, ലത്തീഫ് കുറ്റിപ്പുറം, ഡോ. ആസാദ്, ആഷിക്, മോയിൻ ബാപ്പു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജമീല മാന്ത്രമ്മല്‍, ചേലേമ്പ്ര പഞ്ചായത്ത് അംഗങ്ങളായ ബേബി, സുബ്രഹ്മണ്യന്‍, മുഹമ്മദ് ഇക്ബാല്‍, ശ്രീജിത്ത്, സമരസമിതി ഭാരവാഹികളായ പി. മുഹമ്മദ് ഷാഫി, എം. ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. വൈകീട്ട് ആയിരത്തോളം ആളുകള്‍ പങ്കെടുത്ത പ്രകടനവും ആയിരം പ്രതിഷേധ പന്തങ്ങളും കത്തിച്ചു. ഗ്രീന്‍ വീന്‍ സംഘടനയുടെ സംവിധാന്‍ സ്വാമി ആയിരത്തോളം ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. CAPTION -- കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി പ്രവര്‍ത്തകരും അനുഭാവികളും സമരത്തി​െൻറ 1000-ാമത് ദിനത്തില്‍ 1000 പന്തങ്ങള്‍ കൊളുത്തി പ്രതിഷേധിച്ചപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.