യൂത്ത് കേരള എക്സ്​പ്രസ്​: യൂത്ത് ക്ലബുകൾക്ക് മത്സരം

പാലക്കാട്: സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ക്ലബുകളുടെ ശാക്തീകരണത്തിനായി സംസ്ഥാനതലത്തിൽ യൂത്ത് കേരള എക്സ്പ്രസ് പദ്ധതി നടത്തും. യൂത്ത് ക്ലബുകളുടെ വിവിധ മേഖലകളിലുള്ള ഇടപെടലുകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് യൂത്ത് കേരള എക്സ്പ്രസിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി പ്രവർത്തനം, വനിത ശാക്തീകരണം, സാമൂഹിക സേവനം, ബോധവത്കരണം, സാംസ്കാരികം, സ്പോർട്സ് മേഖലകളിലെ പ്രവർത്തനങ്ങളാണ് വിലയിരുത്തുക. ക്ലബുകൾ ബന്ധപ്പെട്ട മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സെപ്റ്റംബർ 15നകം അതത് ജില്ല യുവജനക്ഷേമ ബോർഡ് ഓഫിസുകളിലോ മെംബർ സെക്രട്ടറി, സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം വിലാസത്തിലോ നൽകണം. വിഡിയോകളിൽ മേഖല വ്യക്തമായി രേഖപ്പെടുത്തണം. നിലവിൽ അംഗീകാരമില്ലാത്ത ക്ലബുകൾക്ക് ജില്ല യുവജനക്ഷേമ ബോർഡ് ഓഫിസിൽനിന്ന് അംഗീകാരം വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കുന്ന 100 ക്ലബുകൾക്ക് സെപ്റ്റംബർ 30ന് സംസ്ഥാനതലത്തിൽ മൂന്ന് മേഖലകളിലായി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ ക്ലബുകൾക്ക് യുവജനക്ഷേമ ബോർഡ് സാമ്പത്തിക സഹായം നൽകും. മേഖല മത്സരങ്ങളിൽ വിജയികളാവുന്നവർക്ക് യഥാക്രമം 50,000, 25,000, 10,000 രൂപയുടെ കാഷ് അവാർഡുകൾ ലഭിക്കും. മേഖല മത്സരങ്ങളിൽ വിജയികളാവുന്ന ക്ലബുകൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് യഥാക്രമം രണ്ട് ലക്ഷം, ഒരു ലക്ഷം, 50,000 രൂപ കാഷ് അവാർഡുകൾ ലഭിക്കും. തുല്യത കോഴ്സുകൾക്ക് അധ്യാപകരാവാം പാലക്കാട്: സംസ്ഥാന സാക്ഷരത മിഷ‍​െൻറ 10ാം തരം ഹയർ സെക്കൻഡറി തുല്യത കോഴ്സുകൾക്ക് അധ്യാപകരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. രണ്ടാം ശനി, ഞായർ, പൊതു അവധി ദിനങ്ങളിലാണ് സമ്പർക്ക പഠന കേന്ദ്രങ്ങളായി അനുവദിക്കുന്ന സ്കൂളുകളിൽ ക്ലാസുകൾ നടത്തുന്നത്. പത്താം തരത്തിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സാമൂഹിക ശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ ബി.എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹയർ സെക്കൻഡറിക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്കൂളുകളിലെ നിലവിലുള്ള അധ്യാപകർക്കും വിരമിച്ചവർക്കും മുൻഗണന നൽകും. അധ്യാപകർക്ക് ഓണറേറിയവും നൽകും. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം സെപ്റ്റംബർ 30നകം ജില്ല പഞ്ചായത്തിലെ ജില്ല സാക്ഷരത മിഷൻ ഓഫിസിൽ നേരിട്ടോ ജില്ല കോഓഡിനേറ്റർ, ജില്ല സാക്ഷരത മിഷൻ, ജില്ല പഞ്ചായത്ത് ഓഫിസ്, പാലക്കാട്- -678001 എന്ന വിലാസത്തിലോ അപേക്ഷിക്കണം. ഫോൺ: 0491 2505179. കുടുംബശ്രീ ബ്ലോക്ക് കോഓഡിനേറ്റർ ഒഴിവ് പാലക്കാട്: ജില്ല കുടുംബശ്രീ മിഷന് കീഴിലുള്ള ബ്ലോക്ക് കോഓഡിനേറ്റർ- ഒന്ന്, ബ്ലോക്ക് കോഒാഡിനേറ്റർ- രണ്ട് തസ്തികകളിലേക്ക് കരാർ നിയമനം നടത്തും. ജില്ലയിൽ 25 ഒഴിവുകളാണുള്ളത്. ബ്ലോക്ക് കോഓഡിനേറ്റർ- ഒന്ന് തസ്തികക്ക് ബിരുദാനന്തര ബിരുദവും ബ്ലോക്ക് കോഓഡിനേറ്റർ- രണ്ട് തസ്തികക്ക് വി.എച്ച്.എസ്.ഇയുമാണ് (കൃഷി/മൃഗസംരക്ഷണം) യോഗ്യത. പ്രായപരിധി 35. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷയും വിശദ വിവരങ്ങളും kudumbashree.orgലെ careers ലിങ്കിൽ ലഭിക്കും. അപേക്ഷയും രേഖകളും സെപ്റ്റംബർ 23നകം കുടുംബശ്രീ ജില്ല മിഷൻ ഓഫിസിൽ ലഭിക്കണം. ഫോൺ: 0491 2505627.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.