തദ്ദേശീയ ജനതയുടെ അവകാശ പ്രഖ്യാപനത്തിെൻറ പത്താം വാര്‍ഷികം ആചരിച്ചു

എടക്കര: തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ നടത്തിയ അവകാശ പ്രഖ്യാപനത്തി​െൻറ പത്താം വാര്‍ഷിക ദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം ചുങ്കത്തറയില്‍ നടന്നു. ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ അമ്പലപ്പൊയില്‍ പട്ടികവര്‍ഗ കോളനിയില്‍ ഊരുമൂപ്പന്മാരായ പി. മണി, കുട്ടിപ്പാലന്‍, പെരകന്‍ എന്നിവര്‍ നിലവിളക്ക് കൊളുത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. എ.ഡി.എം ടി. വിജയന്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ ജയചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സോയില്‍ കണ്‍സര്‍വേഷന്‍, എക്സൈസ് വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. കോളനിയിലെ അമൃത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ സമര്‍പ്പണവും നടന്നു. നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫിസര്‍ കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അസി. പ്രോജക്റ്റ് ഓഫിസര്‍ എം. സബീര്‍, ആരോഗ്യ-, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. നിലമ്പൂര്‍ ബ്ലോക്ക്തല ഉദ്ഘാടനം പോത്തുകല്‍ പഞ്ചായത്തിലെ തണ്ടന്‍കല്ല് കോളനിയില്‍ നടന്നു. ഊരുമൂപ്പന്‍ കുമ്മാതന്‍ നിലവിളക്ക് കൊളുത്തിയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തും പരിപാടി ഉദ്ഘാടനം ചെയ്തു. പൊലീസ്, -വനംവകുപ്പുകളുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തി. നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍.എസ് സീനിയര്‍ സൂപ്രണ്ട് ബി.സി. അയ്യപ്പന്‍ സംസാരിച്ചു. ഊരുമൂപ്പന്‍ കുമ്മാതന്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുതലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ കോളനികളിലും ദിനാചരണം സംഘടിപ്പിച്ചു. ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ പെരുമ്പിലാട് പട്ടികവര്‍ഗ കോളനിയില്‍ നിര്‍മിച്ച ബദല്‍ സ്കൂള്‍ കം കമ്യൂണിറ്റി സ​െൻറര്‍ എ.ഡി.എം വിജയന്‍ കോളനിക്കാര്‍ക്കായി സമര്‍പ്പിച്ചു. നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫിസര്‍ കെ. കൃഷ്ണന്‍ സംബന്ധിച്ചു. അരീക്കോട് ബ്ലോക്ക്തല ദിനാചരണം വെണ്ടേക്കുംപൊയില്‍ കോളനിയില്‍ ഊരുമൂപ്പന്‍ കോര്‍മന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ.സി.ഡി.എസി​െൻറ നേതൃത്വത്തില്‍ ജാഗ്രത സമിതി രൂപവത്കരിച്ചു. എക്സൈസ് വകുപ്പി​െൻറ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കാളികാവ് ബ്ലോക്ക്തല ദിനാചരണം കരുളായി ഗ്രാമപഞ്ചായത്തിലെ നെടുങ്കയം കോളനിയില്‍ പി. കേശവദാസന്‍ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന്‍ കറുപ്പന്‍ നിലവിളക്ക് കൊളുത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുരേഷ് കമ്മത്ത് ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. സ്പോര്‍ട്സ് കിറ്റ് വിതരണവും കുടിവെള്ള പദ്ധതി സമര്‍പ്പണവും പി. കേശവദാസന്‍ നിര്‍വഹിച്ചു. വണ്ടൂര്‍ ബ്ലോക്ക്തല ദിനാചരണം മമ്പാട് കാരച്ചാല്‍ കോളനിയില്‍ ഊരുമൂപ്പന്‍ കൈരന്‍ വാസു ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ വി. ഗോപകുമാര്‍ ബോധവത്കരണ ക്ലാസെടുത്തു. തണ്ണിക്കുഴി കുടിവെള്ള പദ്ധതി റിന്‍സി എടവണ്ണ കോളനിക്കാര്‍ക്കായി സമര്‍പ്പിച്ചു. ദിലീപ്, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.