ml31എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫ്രൻസ് നാളെ മുതൽ കരുവാരകുണ്ട്: '

ml31എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫ്രൻസ് നാളെ മുതൽ കരുവാരകുണ്ട്: ' എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫ്രൻസ് നാളെ മുതൽ കരുവാരകുണ്ട്: 'അറിവിൻ വിളക്കത്ത് ഒന്നിച്ചിരിക്കാം' എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ല മതവിദ്യാർഥി സമ്മേളനം വെള്ളി,ശനി ദിവസങ്ങളിൽ കരുവാരകുണ്ടിൽ നടക്കും. പുന്നക്കാട് കെ.ടി.ഉസ്താദ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദ്വിദിന സമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം നാലിന് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാൻ ഒ.എം.എസ് തങ്ങൾ,എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ ഫഖ്റുദ്ദീൻ ഹസനി തങ്ങൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം.എൽ.എമാരായ എ.പി.അനിൽകുമാർ,അഡ്വ.എം.ഉമർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ തുടങ്ങിയവർ സംബന്ധിക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് ഖുർആൻ പാരായണ മൽസരം, പത്തിന് ലീഡേഴ്സ് മീറ്റ്, വൈകുന്നേരം മൂന്നിന് പതാകയുയർത്തൽ, സിയാറത്ത് എന്നിവ നടക്കും. പത്ത് സെഷനുകളായി നടക്കുന്ന സമ്മേളനം ശനിയാഴ്ച ഉച്ചക്ക് സമാപിക്കും.സമാപന സമ്മേളനം ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.സമസ്ത ജനറൽ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസ് ലിയാർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ പ്രഭാഷണം നടത്തും. അനീസ് റഹ്മാൻ ഭട്കൽ നയിക്കുന്ന ഖുർആൻ വിസ്മയവിരുന്ന് വെള്ളിയാഴ്ച രാത്രി നടക്കും. ജില്ലയിലെ ഇരുന്നൂറ് സ്ഥാപനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സി.ടി.ജലീൽ, അസ്കർ ദാരിമി, അനീസ് ഫൈസി, അബ്ദുല്ല മുജ്തബ, റഹീം പകര, മുഖ്താർ ഫൈസി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.