'ആഘോഷദിനങ്ങൾ പ്രവൃത്തിദിവസമാക്കി ആഘോഷിക്കണം'

മലപ്പുറം: ആഘോഷദിനങ്ങൾ പ്രവൃത്തിദിവസമാക്കി ആഘോഷിച്ച് രാജ്യം ലോകത്തിന് മാതൃകയാകണമെന്ന് ഒാൾ കേരള മോേട്ടാർ ആൻഡ് ജനറൽ വർക്കേഴ്സ്-െഎ.എൻ.ടി.യു.സി ജില്ല കൺവെൻഷൻ അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി. അസൈനാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സോമൻ ഗാന്ധിക്കുന്ന് അധ്യക്ഷത വഹിച്ചു. എം. ബിന്ദു, സി.എം. സദാനന്ദൻ, കമ്മൂത്ത് ചന്തു, ടി.പി. കരിയാത്തൻ തുടങ്ങിയവർ സംസാരിച്ചു. വി.പി. കുമാരൻ സ്വാഗതവും പട്ടയിൽ ചോയി നന്ദിയും പറഞ്ഞു. കട്ടിയാടൻ ഗീത പ്രമേയമവതരിപ്പിച്ചു. ഗൗരി ലങ്കേഷ്‌: കാമ്പസുകളിൽ ഇന്ന് വിദ്യാർഥി പ്രതിരോധം മലപ്പുറം: ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് 'വിയോജിപ്പുകളെ വെടിവെച്ച് കൊല്ലുന്നവർക്കെതിരിൽ വിദ്യാർഥി പ്രതിരോധം' തലക്കെട്ടിൽ വ്യാഴാഴ്ച മുഴുവൻ കാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മകളും ഐക്യദാർഢ്യ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.