​ലോക ആദിവാസി ദിനാചരണ പരിപാടികള്‍ സമാപിച്ചു

നിലമ്പൂര്‍: സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പും മലപ്പുറം ജന്‍ശിക്ഷ സന്‍സ്ഥാനും നിലമ്പൂര്‍ അമല്‍ കോളജ് അസാപ് യൂനിറ്റും സംയുക്തമായി നടത്തിയ ലോക ആദിവാസി ദിനാചരണം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ദിനാചരണം പി.വി. അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. തുല്യത പഠിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പഠനസാമഗ്രികളുടെ വിതരണവും എം.പി ഉദ്ഘാടനം ചെയ്തു. ലോക ആദിവാസി ദിനമായ ചൊവ്വാഴ്ച നടന്ന സമാപന പരിപാടി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ കേശവദാസ് ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പന്‍ കറുപ്പന്‍ അധ്യക്ഷത വഹിച്ചു. പരമ്പരാഗത പൂജ ചടങ്ങുകളോടെയാണ് പരിപാടി ആരംഭിച്ചത്. ജെ.എസ്.എസ് ജില്ല കോഓഡിനേറ്റര്‍ ഉമ്മര്‍ കോയ, ടി.ഇ.ഒ മുഹമ്മദ് കുഞ്ഞി, നിലമ്പൂര്‍ അമല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഉസ്മാന്‍, സുരേഷ് കമ്മത്ത്, ബാബു ജെയിംസ്, വിജയന്‍, അസാപ് കോഓഡിനേറ്റര്‍ സി. ശിഹാബുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അമല്‍ കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടന്‍പാട്ട് ആലാപനവും കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.