കാലിക്കറ്റിൽ യൂനിയൻ നേതാവി​െൻറ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് ഫോറം നേതാവും അസി. രജിസ്ട്രാറുമായിരുന്ന ടി.ജെ. മാർട്ടി​െൻറ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചു. കാമ്പസിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയും മാർട്ടിൻ സർവകലാശാലക്കെതിരെ കോടതിയിൽ നൽകിയ ഹരജിയും തീർപ്പാകാത്തതി​െൻറ പേരിലാണ് ആനുകൂല്യങ്ങൾ തടഞ്ഞത്. താൽക്കാലിക പെൻഷനായ 8500 രൂപ മാത്രമാകും കേസും അച്ചടക്ക നടപടിയും തീർപ്പാക്കുന്നതുവരെ ഇദ്ദേഹത്തിന് മാസംതോറും ലഭിക്കുക. മെഡിക്കൽ അലവൻസായി 300 രൂപയും അനുവദിക്കും. സർവകലാശാലയുടെ നിയമ വിഭാഗത്തിൽനിന്നുള്ള വിവരങ്ങൾക്കനുസരിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. മുൻ വി.സി ഡോ. എം. അബ്ദുൽ സലാമി​െൻറ വലംകൈയായിരുന്ന മാർട്ടി​െൻറ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞത് രാഷ്്ട്രീയ പകപോക്കലാണെന്ന് ആരോപണമുണ്ട്. ഇടതുപക്ഷത്തി​െൻറ കണ്ണിലെ കരടായിരുന്ന ഇദ്ദേഹം കഴിഞ്ഞ ജൂലൈ 31നാണ് വിരമിച്ചത്. എംപ്ലോയീസ് ഫോറത്തി​െൻറ ഓഫിസ് യൂനിയ​െൻറ പണം മുടക്കി നവീകരിക്കുകയായിരുന്നെന്നും രാഷ്ട്രീയവൈരമാണ് നടപടിക്ക് പിന്നിലെന്നും മാർട്ടിൻ പറഞ്ഞു. ഉത്തരവ് തനിക്ക് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.