ഹജ്ജ്​ ഹൗസ്​: പുതിയ കെട്ടിടത്തി​െൻറ ആദ്യഘട്ടം ഒരു വർഷത്തിനകം

കൊണ്ടോട്ടി: ഹജ്ജ് തീർഥാടകർക്കായി കരിപ്പൂർ ഹജ്ജ് ഹൗസിനോട് ചേർന്ന് പുതിയ കെട്ടിടം നിർമിക്കുന്നു. 22 കോടി രൂപ ചെലവിൽ നിർമിക്കുന്ന െകട്ടിടത്തി​െൻറ ആദ്യഘട്ടം ഒരു വർഷത്തിനകം പൂർത്തിയാക്കാൻ കരിപ്പൂർ ഹജ്ജ് ഹൗസിൽ ബുധനാഴ്ച ചേർന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. അടുത്ത വർഷം മുതൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഹജ്ജ് സർവിസ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ കേന്ദ്ര സർക്കാറും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇത്തവണ നെടുമ്പാശ്ശേരിയിൽനിന്ന് നടത്തിയ രീതിയിൽ 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനം ഉപയോഗിച്ച് 2018ൽ കരിപ്പൂരിൽനിന്ന് സർവിസ് നടത്താനാകുമെന്നാണ് ഹജ്ജ് കമ്മിറ്റിയുടെ വിലയിരുത്തൽ. അടുത്ത വർഷം അഞ്ചാം വർഷക്കാരും 70 വയസ്സിന് മുകളിലുള്ളവരും ഉൾപ്പെെട റിസർവ് കാറ്റഗറിയിൽ 15,000ത്തോളം അപേക്ഷകരുണ്ടാകുമെന്നാണ് ഹജ്ജ് കമ്മിറ്റി പ്രതീക്ഷിക്കുന്നത്. ഇൗ വർഷത്തെ മാനദണ്ഡം തുടരുകയാണെങ്കിൽ അടുത്തവർഷവും കേരളത്തിൽനിന്ന് റിസർവ് കാറ്റഗറിയിലെ മുഴുവൻ പേർക്കും അവസരം ലഭിക്കും. ഇവർക്കുള്ള താമസം, ഇഹ്റാം, ലഗേജ് റൂം, എമിഗ്രേഷൻ, വിമാന കമ്പനിയുടെ ഒാഫിസ് എന്നിവക്കായി സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇതിന് വേണ്ടിയാണ് നിലവിലുള്ള ഹജ്ജ് ഹൗസിനോട് ചേർന്ന് പുതിയ കെട്ടിടം നിർമിക്കുന്നത്. നേരത്തേ, വനിതകൾക്ക് മാത്രമായി പുതിയ കെട്ടിടം നിർമിക്കാൻ ഹജ്ജ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇൗ പദ്ധതിയുടെ ആദ്യഘട്ടമാണ് ഒരു വർഷത്തിനകം പൂർത്തിയാക്കാൻ തീരുമാനിച്ചത്. 22 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 6.82 കോടി രൂപ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കൈവശമുണ്ട്. മൂന്ന് കോടി കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽനിന്ന് ലഭിക്കുെമന്നാണ് പ്രതീക്ഷ. ബാക്കി തുക സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടാനാണ് തീരുമാനം. ഇതിനായി മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരെ നേരിൽ കാണുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.