അര്‍ബന്‍ ബാങ്ക് ശതാബ്​ദി ആഘോഷ സമാപനം മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

പെരിന്തല്‍മണ്ണ: സഹകരണ അര്‍ബന്‍ ബാങ്കി​െൻറ ഒരുവര്‍ഷം നീണ്ട ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പെരിന്തല്‍മണ്ണ ബൈപാസ് ശാഖയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 16ന് വൈകീട്ട് 4.30ന് ബൈപാസ് ബസ് സ്റ്റാൻഡ് പരിസരത്താണ് പരിപാടി. മഞ്ഞളാംകുഴി അലി എം.എൽ.എ അധ്യക്ഷത വഹിക്കും. മൊബൈല്‍ ബാങ്കിങ് ഉദ്ഘാടനം പി. അബ്ദുൽ ഹമീദ് എം.എല്‍.എ നിര്‍വഹിക്കും. ഇൻറര്‍നെറ്റ് ബാങ്കിങ് നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീമും അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി മുന്‍ ചെയര്‍മാന്‍ പി.പി. വാസുദേവനും ഉദ്ഘാടനം ചെയ്യും. ആദ്യനിക്ഷേപം സ്വീകരിക്കല്‍ ജില്ല പഞ്ചായത്തംഗം ടി.കെ. റഷീദലിയും ലോക്കര്‍ ഉദ്ഘാടനം മുന്‍ എം.എൽ.എ വി. ശശികുമാറും നിര്‍വഹിക്കും. എ.ടി.എം കാര്‍ഡ് വിതരണം മലപ്പുറം ജോ. രജിസ്ട്രാര്‍ എം.ടി. ദേവസ്യയും ആദ്യവായ്പ വിതരണം നഗരസഭ ഉപാധ്യക്ഷ നിഷി അനില്‍രാജും നിര്‍വഹിക്കും. അത്യാധുനിക ബാങ്കിങ് സൗകര്യങ്ങളുള്ള ബാങ്കി​െൻറ 24ാം ശാഖയാണ് ബൈപാസില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. 900 കോടിയുടെ നിക്ഷേപവും 700 കോടിയുടെ വായ്പയുമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന് നിലവില്‍ 3,60,228 ഇടപാടുകാരുണ്ട്. ബാങ്ക് ചെയര്‍മാന്‍ സി. ദിവാകരന്‍, വൈസ് ചെയര്‍മാന്‍ പി.സി. ഷംസുദ്ദീന്‍, ജനറല്‍ മാനേജര്‍ വി. മോഹന്‍, അസി. ജനറല്‍ മാനേജര്‍ കെ. അനില്‍കുമാര്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.