ക​ട​കം​പ​ള്ളി സു​േ​ര​ന്ദ്ര​ന്​ യാ​ത്രാ​നു​മ​തി നി​ഷേ​ധി​ച്ച​ത്​ ​േപ്രാ​േ​ട്ടാ​കോ​ൾ പ്ര​ശ്​​നം കാ​ര​ണം –കേ​ന്ദ്ര​മ​ന്ത്രി വി.​കെ. സി​ങ്

കടകംപള്ളി സുേരന്ദ്രന് യാത്രാനുമതി നിഷേധിച്ചത് േപ്രാേട്ടാകോൾ പ്രശ്നം കാരണം –കേന്ദ്രമന്ത്രി വി.കെ. സിങ് തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലെ ടൂറിസം സമ്മേളനത്തിൽ പങ്കെടുക്കാൻ നയതന്ത്രാനുമതി നിഷേധിച്ചത് പ്രോട്ടോകോൾ പ്രശ്നങ്ങൾ മൂലമാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.കെ. സിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. താഴ്ന്ന പദവിയിലുള്ള ഉദ്യോഗസ്ഥനുമായാണ് മന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെന്നും ഇത്തരം സാഹചര്യങ്ങളിൽ നയതന്ത്രാനുമതി നൽകാറില്ലെന്നും മന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള വേൾഡ് ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൈന സന്ദർശിക്കാനിരുന്നത്. എന്നാൽ, പ്രത്യേക കാരണമൊന്നും വ്യക്തമാക്കാതെ കേന്ദ്രവിദേശമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. യു.എൻ.ഡബ്ല്യു.ടി.ഒ സെക്രട്ടറി ജനറൽ തലേബ് റിഫായിയുമായി കൂടിക്കാഴ്ച നടത്താനാണ് ക്ഷണം ലഭിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ചൈനയിലെ ഇന്ത്യൻ മിഷൻ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് തീരുമാനമെന്നായിരുന്നു വി.കെ.സിങ്ങി​െൻറ മറുപടി. കടകംപള്ളി കേരളത്തി​െൻറ മന്ത്രിയാണെങ്കിലും ഇന്ത്യയുടെ പ്രതിനിധി എന്ന നിലക്കാണ് രാജ്യാന്തരസമ്മേളനത്തിൽ പങ്കെടുക്കേണ്ടത്. താഴ്ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത് രാജ്യത്തി​െൻറ അഭിമാനത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിദേശവിമാനസർവിസുകൾ തിരക്കേറിയ സീസണിൽ അമിതനിരക്ക് ഈടാക്കുന്നത് തടയാൻ വ്യോമയാനമന്ത്രാലയവുമായി ചർച്ച നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മ​െൻറ് തട്ടിപ്പുകൾ തടയാൻ യാത്രക്ക് മുന്നോടിയായി പരിശീലനപരിപാടി നിർബന്ധമാക്കും. ഇന്ത്യൻ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ എല്ലാ എംബസികൾക്കും കർശനനിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.