സീ ന്യൂസിനെതിരെ ഡി.വൈ.എഫ്.ഐ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി

മലപ്പുറം: ഗൗരി ലങ്കേഷ് വധത്തിൽ പ്രതിഷേധിച്ച് കാളികാവിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച തെരുവുനാടകം കേരളത്തെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ച സംഭവത്തിൽ സി ന്യൂസിനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. തെരുവുനാടക വിഡിയോ മുസ്ലിംകൾ ഹിന്ദു സ്ത്രീയെ തല്ലിക്കൊല്ലുന്നു എന്ന അടിക്കുറിപ്പോടെയാണ് ചാനൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇത് അന്വഷിച്ച് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല നവാസാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.