ഞങ്ങൾ തീവ്രവാദികളല്ല –റോഹിങ്ക്യകൾ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: തങ്ങൾക്ക് തീവ്രവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാണിച്ച് ജമ്മുവിലെ റോഹിങ്ക്യൻ അഭയാർഥികൾ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. ജമ്മുവിലെ 23 അഭയാർഥിേകന്ദ്രങ്ങളിലായി താമസിക്കുന്ന 7000ത്തോളം റോഹിങ്ക്യകളാണ് ഹരജി സമർപ്പിച്ചത്. അഭയാർഥി വിഷയവുമായി ബന്ധപ്പെട്ട് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹരജിക്കൊപ്പം ഇവരുടെ ഹരജിയും തിങ്കളാഴ്ച കോടതി പരിഗണിക്കും. മുസ്ലിം സമുദായത്തിൽ പെട്ടവരായതുകൊണ്ടാണ് തങ്ങളെ തീവ്രവാദികളായി മുദ്രകുത്തുന്നതെന്ന് അവർ ഹരജിയിൽ ചൂണ്ടിക്കാണിച്ചു. തങ്ങൾ ജമ്മുവിൽ താമസിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുവരെ തീവ്രവാദ ആരോപണം ഉണ്ടായിട്ടില്ല. തങ്ങളിൽ ഒരാൾപോലും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപെട്ടിട്ടില്ല. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി പൊലീസുകാർ തങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നുണ്ട്. എല്ലാ കുടുംബങ്ങളുടെയും വിശദ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. തങ്ങളുടെ അഭയാർഥികേന്ദ്രങ്ങൾ പൊലീസ് പലതവണ പരിശോധിച്ചു. പൊലീസിന് എല്ലാവിധ സഹായങ്ങളും ചെയ്തിട്ടുണ്ട്. ഇനിയും അവർക്കാവശ്യമായ സഹായങ്ങൾ നൽകുമെന്നും ഹരജിയിൽ ചൂണ്ടിക്കാണിച്ചു. ഹരജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ദീപക് മിശ്ര തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.