പ്രതിഷേധിച്ചു

വടക്കഞ്ചേരി: ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറി അബോയ് മുഖർജിയെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കിഴക്കഞ്ചേരിയിൽ പ്രകടനം നടത്തി. ജില്ല കമ്മിറ്റി അംഗം അഡ്വ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ജി. സുനു അധ്യക്ഷത വഹിച്ചു. ടി.വി. ശിവദാസ്, സി. ജിഷ്ണു എന്നിവർ സംസാരിച്ചു. ആലത്തൂർ: അബോയ് മുഖർജിയെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ആലത്തൂരിൽ പ്രകടനം നടത്തി. ജില്ല വൈസ് പ്രസിഡൻറ് എം. രാജേഷ്, ബ്ലോക്ക് പ്രസിഡൻറ് എൻ. രാജ്കുമാർ, ട്രഷറർ മുഹമ്മദാലി ഷിഹാബ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.