എയ്ഡഡ് അധ്യാപക പ്രോവിഡൻറ്​ ഫണ്ട്; വായ്​പയെടുക്കാൻ പെടാപ്പാടെന്ന്​ പരാതി

വേങ്ങര(മലപ്പുറം): എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെ പ്രോവിഡൻറ് ഫണ്ടിൽനിന്ന് വായ്പയെടുക്കാൻ പ്രയാസം നേരിടുന്നതായി പരാതി. സർക്കാർ ഉദ്യോഗസ്ഥരുടെ സേവന വേതന വ്യവസ്ഥകൾ മുഴുവൻ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയെങ്കിലും ഫയലുകൾ നീങ്ങാനുള്ള കാലതാമസമാണ് വായ്പ പാസാക്കുന്നതിൽ വില്ലനാവുന്നതെന്ന് അധ്യാപകർ പറയുന്നു. ഓൺലൈനായി അപേക്ഷ നൽകിയാലും പ്രിൻറൗട്ട് എടുത്ത് എ.ഇ.ഒ മുതൽ മുകളിലേക്ക് കൗണ്ടർ സൈൻ ചെയ്ത് അയക്കണം. ഫലത്തിൽ ഓൺലൈൻ അപേക്ഷ ലഭിച്ചാലും നടപടികളിലേക്ക് കടക്കണമെങ്കിൽ ഓഫ് ലൈൻ അപേക്ഷ ഓഫിസിലെത്തണം. 2017 ജനുവരിയിൽ എൻ.ആർ.എയായി വായ്പക്ക് അപേക്ഷിച്ച അധ്യാപകന് ഏഴ് മാസത്തിനുശേഷം ആഗസ്റ്റിലാണ് പാസായത്. അതിനിടെ രണ്ടുതവണ അപേക്ഷ നിരസിക്കുകയും ചെയ്തു. നിരസിക്കുമ്പോൾ കാരണം അപേക്ഷകനെ അറിയിക്കണം. ജനുവരിയിൽ നൽകിയ അപേക്ഷ നിരസിക്കാനുള്ള കാരണം ഗുമസ്തൻ രേഖപ്പെടുത്തിയില്ലെന്ന് അധ്യാപകൻ പറയുന്നു. രണ്ടാമത്തെ അപേക്ഷയും നിരസിച്ചതോടെയാണ് നേരത്തേയെടുത്ത വായ്പ ഓൺലൈനിൽ അക്കൗണ്ടിൽ കയറാതിരുന്നതാണ് കാരണമെന്നറിയുന്നത്. പ്രോവിഡൻറ് ഫണ്ട് വകുപ്പിലെ ഉദ്യോഗസ്ഥൻ ചെയ്യേണ്ട ജോലി ചെയ്യാതിരുന്നതിനാൽ കഷ്ടപ്പെടേണ്ടി വന്നത് അധ്യാപകനാണ്. മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾ, വിവാഹം തുടങ്ങിയ പ്രധാന ആവശ്യങ്ങൾക്കായാണ് പ്രോവിഡൻറ് ഫണ്ടിൽനിന്ന് വായ്പ എടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.