ഭക്തിസാന്ദ്രമായി കുന്നത്തൂർമേട് ക്ഷേത്രത്തിലെ ആഘോഷം

പാലക്കാട്: വീഥികളെ ഭക്തിസാന്ദ്രമാക്കി കുന്നത്തൂർമേട് ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം. എഴുന്നള്ളത്തുകളും കാഴ്ചശീവേലിയും ഉത്സവക്കാഴ്ചകളുമൊരുക്കിയായിരുന്നു കുന്നത്തൂർമേട് ക്ഷേത്രത്തിലെ ആഘോഷം. പുലർച്ച നാലിന് അഷ്ടപദിയോടെയായിരുന്നു തുടക്കം. വാകച്ചാർത്തിന് ശേഷം അഞ്ചരയോടെ അഭിഷേകം. ഒമ്പതരക്കാണ് കാഴ്ചശീവേലി ആരംഭിച്ചത്. പത്തരക്ക് പ്രസാദ ഊട്ടും വൈകീട്ട് ആനയൂട്ടും നടന്നു. നാലരയോടെ തുടങ്ങിയ കലാപരിപാടികൾ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. കേളി, കൊമ്പ് പറ്റ്, കുഴൽപറ്റ് എന്നിവക്ക് ശേഷം വൈകീട്ട് ആേറാടെ കാഴ്ചശീവേലിക്ക് തുടക്കമായി. അർധരാത്രി ശ്രീകൃഷ്ണ ജനന പൂജയും നടന്നു. കുന്നത്തൂർമേട് ബാലമുരളിയിലും വിവിധ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.