ഉത്സവഛായ പകർന്ന്​ ജന്മാഷ്​ടമി ആഘോഷം

മലപ്പുറം: ഉത്സവഛായ പകർന്ന് നാടെങ്ങും ജന്മാഷ്ടമി ആഘോഷം. നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ വീഥികൾ കൈയടക്കി. ഗോപികമാരും കണ്ണൻമാരും വർണകാഴ്ചയൊരുക്കി നിറഞ്ഞാടി. വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവായി. വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് അമ്മമാരും കുട്ടികളും യാത്രയിൽ പങ്കുചേർന്നു. വീഥികൾ തോരണങ്ങൾകൊണ്ടു അലങ്കരിച്ചിരുന്നു. ബാലഗോകുലത്തി​െൻറ നേതൃത്വത്തിൽ 1100 ഘോഷയാത്രകളാണ് ജില്ലയിൽ അരങ്ങേറിയത്. 'സുരക്ഷിതബാല്യം, സുകൃത ഭാരതം' സന്ദേശവുമായാണ് അഷ്ടമിരോഹിണി ആേഘാഷിച്ചത്. നിലമ്പൂർ, മഞ്ചേരി, എടയാറ്റൂർ, അങ്ങാടിപ്പുറം, രാമപുരം, മലപ്പുറം, കൊണ്ടോട്ടി, എടവണ്ണപ്പാറ, കോട്ടക്കൽ, പരപ്പനങ്ങാടി, തിരുനാവായ, പൊന്നാനി തുടങ്ങി 40 കേന്ദ്രങ്ങളിൽ മഹാശോഭായാത്രകൾ അരങ്ങേറി. ആഘോഷത്തിന് മുന്നോടിയായി വിവിധ സ്ഥലങ്ങളിൽ പതാകദിനാചരണം, ഗോപൂജ, ജ്ഞാനപ്പാന യജ്ഞം, കലാകായിക മത്സരങ്ങൾ എന്നിവ അരങ്ങേറി. അഷ്ടമിേരാഹിണിയോടനുബന്ധിച്ച് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ഭക്തിപ്രഭാഷണങ്ങളും നടന്നു. മലപ്പുറം കുന്നുമ്മൽ ത്രിപുരാന്തക ക്ഷേത്രത്തിൽനിന്നാരംഭിച്ച ശോഭായാത്ര കോട്ടപ്പടി മണ്ണൂർ ശിവക്ഷേത്രത്തിൽ സമാപിച്ചു. റിട്ട. പ്രഫ. ശിവരാമൻ നായർ പതാക കൈമാറി. ഉറിയടി, പായസ വിതരണം എന്നിവ നടന്നു. യാത്രകളുടെ സുഗമമായ നടത്തിപ്പിന് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.