വേങ്ങര പഞ്ചായത്തിൽ ടെൻഡർ വിവാദം: റോഡുകൾ നന്നാക്കാനുള്ള ടെൻഡറുകൾ മരവിപ്പിച്ചു

36 റോഡുകൾ അറ്റകുറ്റപ്പണി നടത്തണം റീടെൻഡർ വിളിക്കാനായി ഇന്ന് ഭരണസമിതി യോഗം ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ പണികൾ വീണ്ടും നീളും വേങ്ങര: ഗ്രാമപഞ്ചായത്തിൽ റോഡ് അറ്റകുറ്റപ്പണികൾക്കും റീടാറിങ്ങിനുമായി വിളിച്ച ടെൻഡറുകൾ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. അതിനിടെ വീണ്ടും ടെൻഡർ നടപടികൾ ചർച്ച ചെയ്യാനും തീരുമാനം എടുക്കുന്നതിനുമായി ബുധനാഴ്ച ഭരണസമിതി യോഗം വിളിച്ചിട്ടുണ്ട്. ഒരുവർഷം മുമ്പ് ജലനിധി പദ്ധതിക്ക് പൈപ്പ് ലൈൻ കൊണ്ടുപോവാനായി പൊളിച്ചവ ഉൾപ്പെടെയുള്ള റോഡുകൾ നന്നാക്കുന്നതിന് 36 വർക്കുകൾക്കുള്ള ടെൻഡറുകളാണ് വിളിച്ചിരുന്നത്. ഇതിൽ എല്ലാ റോഡുകൾക്കും ടെൻഡർ വന്നില്ലെന്ന് അധികൃതർ പറയുന്നു. എന്നാൽ, കരാറുകാർ നൽകിയ പ്രൊപ്പോസലുകൾ അകാരണമായി തള്ളി വീണ്ടും ടെൻഡർ നടപടികളിലേക്ക് പോവുന്നതിന് കാരണം പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പിന്നാമ്പുറ കഥകളാണെന്നാണ് ജനസംസാരം. നേരത്തെ വിളിച്ച 11 പ്രവൃത്തികൾക്കുള്ള ടെൻഡറുകളും പിന്നീട് കൂട്ടിച്ചേർത്ത 25 പ്രവൃത്തികളും ഉൾപ്പെടെ 36 പ്രവൃത്തികൾക്ക് ടെൻഡർ വിളിച്ചെങ്കിലും കരാറുകാർക്ക് ലാഭം ലഭിക്കുന്ന കോൺക്രീറ്റ് വർക്കുകൾക്ക് മാത്രമാണ് ടെൻഡർ വന്നതെന്നാണ് അധികൃതഭാഷ്യം. ഇങ്ങനെ വന്നാൽ ടാറിങ്ങും റീടാറിങ്ങും ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഏറ്റെടുക്കാൻ ആളില്ലാത്ത സാഹചര്യം വരുമെന്നും ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റി അംഗം പറയുന്നു. അതേസമയം, ടെൻഡർ നൽകിയ പ്രവൃത്തികൾ അകാരണമായി റദ്ദു ചെയ്ത് വീണ്ടും നടപടികളിലേക്ക് നീങ്ങുന്ന ഗ്രാമപഞ്ചായത്തി​െൻറ നടപടികൾക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കരാറുകാർ. രണ്ടുപ്രാവശ്യം വിളിച്ച ടെൻഡറുകൾ മരവിപ്പിക്കാൻ കാരണം പഞ്ചായത്ത് അധികൃതർ വിശദീകരിക്കണമെന്നും ഇവ ബോധ്യമായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കരാറുകാർ വ്യക്തമാക്കി. ബുധനാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തിൽ നിലവിലുള്ള ടെൻഡർ മരവിപ്പിച്ച് പുതുതാതി ടെൻഡർ നടപടികളിലേക്ക് നീങ്ങിയാൽ ഈ പ്രവർത്തനങ്ങൾ വീണ്ടും മാസങ്ങളോളം നീളാനുള്ള സാധ്യതകളും നിലനിൽക്കുന്നു. വേങ്ങര നിയമസഭയിലേക്ക് ഉപെതരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കറാർ വർക്കുകൾ എഗ്രിമ​െൻറ് ഒപ്പിടാൻ നിയമതടസ്സമുണ്ടാകുമെന്നതിനാൽ റോഡ് പുനർനിർമാണ പ്രവർത്തനങ്ങൾ വീണ്ടും മാസങ്ങളോളം വൈകിയേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.