മൊബൈൽ ടവറുകൾക്ക്​ ബി.എസ്​.എൻ.എൽ ​പ്രത്യേക കമ്പനി

മൊബൈൽ ടവറുകൾക്ക് ബി.എസ്.എൻ.എൽ പ്രത്യേക കമ്പനി ന്യൂഡൽഹി: മൊബൈൽ ടവറുകൾക്ക് മാത്രമായി ബി.എസ്.എൻ.എല്ലിന് കീഴിൽ പ്രത്യേക കമ്പനി രൂപവത്കരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. പ്രധാനമന്ത്രി അധ്യക്ഷനായുള്ള കേന്ദ്രമന്ത്രിസഭ യോഗമാണ് അനുമതി നൽകിയത്. രാജ്യത്തുള്ള 4,42,000ത്തോളം മൊബൈൽ ടവറുകളിൽ 66,000ത്തോളം എണ്ണം ബി.എസ്.എൻ.എൽ നിർമിച്ചതാണ്. ബി.എസ്.എൻ.എല്ലി​െൻറ പൂർണ നിയന്ത്രണത്തിലുള്ള പുതിയ കമ്പനിയായിരിക്കും ഇനിമുതൽ ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുക. ടവറുകൾ മറ്റു മൊബൈൽ കമ്പനികൾക്കുകൂടി ഉപേയാഗിക്കാൻ നൽകുന്നതിലൂടെ വൻ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.