പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ല; തുവ്വൂർ ​െറയിൽവേ സ്​റ്റേഷനിൽ എത്തുന്നവർക്ക് ദുരിതം

തുവ്വൂർ: പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ലാതെ തുവ്വൂർ െറയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് ദുരിതം. ദിനംപ്രതി നൂറുകണക്കിന് ആളുകളെത്തുന്ന ഇവിടെ ശൗചാലയം, കുടിവെള്ളം എന്നിവയുടെ അഭാവം വലിയ തോതിൽ പ്രയാസമുണ്ടാക്കുന്നു. നിലമ്പൂർ- ഷൊർണൂർ റൂട്ടിലെ പ്രമുഖ സ്റ്റേഷനുകളിലൊന്നായ തുവ്വൂരിൽ ദിനംപ്രതി യാത്രക്കാർ വർധിച്ചതായി അധികൃതർ പറയുന്നു. കുടിവെള്ളത്തിനായി പ്ലംബിങ് സംവിധാനം ഒരുക്കിയിട്ട് വർഷങ്ങളായി. എന്നാൽ, വെള്ളമെത്തിക്കാനുള്ള പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല. നേരെത്തെയുണ്ടായിരുന്ന മൂത്രപ്പുരകൾ വർഷങ്ങൾക്ക് മുമ്പ് കാലപ്പഴക്കത്താൽ നശിച്ചുപോയി. ശൗചാലയ കെട്ടിടം തകർന്ന നിലയിലാണ്. മൂന്ന് കിലോമീറ്റർ അടുത്തുള്ള കൊളപ്പറമ്പ് സൈനിക ക്യാമ്പിലെ അംഗങ്ങൾ യാത്രക്കായി തുവ്വൂർ െറയിൽവേ സ്റ്റേഷനാണ് ആശ്രയിക്കുന്നത്. കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം, ഇക്കോ ടൂറിസം എന്നിവിടങ്ങളിലേക്ക് വിദൂര സ്ഥലങ്ങളിൽനിന്നെത്തുന്നവർ വണ്ടിയിറങ്ങുന്നതും ഇവിടെയാണ്. മഴ പെയ്താൽ സ്റ്റേഷനകത്ത് വെള്ളം കയറുന്നതും യാത്രക്കാർക്കും ഓഫിസ് ജീവനക്കാർക്കും ദുരിതമായിട്ടുണ്ട്. മാസംതോറും ലക്ഷങ്ങൾ െറയിൽവേക്ക് നൽകുന്ന സ്റ്റേഷനോട് അധികൃതർ അവഗണന കാണിക്കുകയാണെന്ന് പരാതി ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.