മലപ്പുറം പാസ്പോർട്ട് ഓഫിസ് അടച്ച് പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം -^യൂത്ത് ലീഗ്

മലപ്പുറം പാസ്പോർട്ട് ഓഫിസ് അടച്ച് പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം --യൂത്ത് ലീഗ് തിരൂരങ്ങാടി: മലപ്പുറം പാസ്പോർട്ട് ഓഫിസ് അടച്ച് പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നഗരസഭ യൂത്ത് ലീഗ് എക്സിക്യൂട്ടീവ് യോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. റോഹിങ്ക്യൻ അഭയാർഥികൾക്കെതിരായ ക്രൂരമായ നിലപാടിനെയും മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലപാതകത്തെയും യോഗം അപലപിച്ചു. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ടി.പി. അബ്ദു സലാം, അനീസ് കൂരീയാടൻ, എം.എൻ. റഷീദ്, കെ. മുഹീനുൽ ഇസ്ലാം, സാദിഖ് ഒള്ളക്കൻ, അയ്യൂബ് തലാപ്പിൽ, പി.കെ. സർഫാസ്, സി.വി. അലി ഹസ്സൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.