മദ‍്യനയം: എക്​സൈസ് ഓഫിസിലേക്ക് മുസ്​ലിം ലീഗ് മാർച്ച്

നിലമ്പൂർ: ഇടതുപക്ഷ സർക്കാറി​െൻറ ജനവിരുദ്ധ മദ്യനയം തിരുത്തണമെന്നാവശ‍്യപ്പെട്ട് മുസ്ലിം ലീഗി​െൻറ നേതൃത്വത്തിൽ നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫിസിലേക്ക് മാർച്ച് നടത്തി. മദ്യശാലകൾ തുടങ്ങാനുള്ള ഉദാരമായ വ്യവസ്ഥകൾ പിൻവലിക്കുക, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ദൂരപരിധി പുനഃസ്ഥാപിക്കുക, മദ്യശാലകളെ നിയന്ത്രിക്കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം തിരിച്ചുനൽകുക, ഓൺലൈൻ മദ്യ വ്യാപാരത്തിൽനിന്ന് സർക്കാർ പിന്മാറുക തുടങ്ങിയ ആവശ‍്യങ്ങൾ ഉന്നയിച്ചാണ് നിലമ്പൂർ, വണ്ടൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ഇസ്മായീൽ മൂത്തേടം അധ‍്യക്ഷത വഹിച്ചു. മുസ്തഫ അബ് ദുല്ലത്തീഫ് മുഖ‍്യപ്രഭാഷണം നടത്തി. കെ.ടി. കുഞ്ഞാൻ, പി.വി. ഹംസ, സി.എച്ച്. അബ്ദുൽ കരീം, അൻവർ ഷാഫി ഹുദവി, കബീർ പനോളി, എം. അലവി, വി.എ.കെ. തങ്ങൾ, പി. ഖാലിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.