എക്സൈസ് ഒാഫിസിലേക്ക് മുസ്​ലിം ലീഗ് മാർച്ച്

മണ്ണാർക്കാട്: സംസ്ഥാന സർക്കാറി​െൻറ മദ്യവ്യാപനത്തിനെതിരെ മുസ്ലിംലീഗ് മണ്ണാർക്കാട്, കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി, തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട്ടെ എക്സൈസ് ഓഫിസിലേക്ക് മാർച്ച് നടത്തി. ആശുപത്രിപടിയിൽനിന്ന് പ്രകടനമായി വന്ന സമരക്കാരെ ദേശീയപാതയിലെ കോടതിപ്പടിയിൽ തടഞ്ഞുനിർത്താനുള്ള പൊലീസ് നീക്കം സമരക്കാരുടെ നിർബന്ധത്തെ തുടർന്ന് ഉപേക്ഷിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ല സെക്രട്ടറി അഡ്വ. ടി.എ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് എൻ. ഹംസ, ജില്ല സെക്രട്ടറിമാരായ കല്ലടി അബൂബക്കർ, റഷീദ് ആലായൻ, എം.എസ്. അലവി, മണ്ണാർക്കാട് മണ്ഡലം പ്രസിഡൻറ് ടി.എ. സലാം മാസ്റ്റർ, കോങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി സലാം തറയിൽ, കറൂക്കിൽ മുഹമ്മദാലി, എം. കുഞ്ഞിമുഹമ്മദ്, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസഫ് പാലക്കൽ, കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശ്ശേരി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.